പെരിന്തൽമണ്ണ: മണ്ണാർക്കാട് തെങ്കര സ്വദേശി 39കാരന്റെ തൊണ്ടയിൽ കുടുങ്ങിയ വെപ്പുപല്ല് എൻഡോസ്കോപ്പി സംവിധാനത്തിലൂടെ പുറത്തെടുത്തു. ഉറക്കത്തിൽ അബദ്ധവശാൽ വെപ്പുപല്ല് തൊണ്ടയിലിറങ്ങി അന്നനാളത്തിൽ കുടുങ്ങിയ അവസ്ഥയിൽ മൗലാന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇയാളുടെ തൊണ്ടയിൽ നിന്നും മൗലാന ആശുപത്രി ഗാസ്ട്രോ എന്റോളജി വിഭാഗം യൂണിറ്റ് മേധാവി ഡോ. ജോസഫാണ് പുറത്തെടുത്തത്. സമാനരീതിയിൽ മലപ്പുറം ഏപ്പിക്കാട് സ്വദേശിയായ മുപ്പതുകാരന്റെ അന്നനാളത്തിൽ കുടുങ്ങിയ ചക്കക്കുരുവും ഡോ. ടോണി ജോസഫ് എൻഡോസ്കോപ്പിക് സംവിധാനത്തിലൂടെ പുറത്തെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |