SignIn
Kerala Kaumudi Online
Thursday, 25 April 2024 8.38 PM IST

വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാർത്ഥ്യത്തിലേക്ക്

plan

പൊന്നാനി: വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് യാഥാർത്ഥ്യമാവുന്നു. നിർമാണ ഉദ്ഘാടനം 24ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷനാകും.

കാസർകോട് എം.എസ് ബിൽഡേഴ്സിനാണ് നിർമ്മാണ ചുമതല. ഗതാഗത സൗകര്യത്തോടൊപ്പം വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ് പഞ്ചായത്തുകളിലേക്ക് കുടിവെള്ളം, കൃഷി, ജലസേചനം എന്നിവക്ക് പുറമെ ഗുരുവായൂർ മണ്ഡലത്തിൽ ഉൾപ്പെടുന്ന പുന്നയൂർക്കുളം, പുന്നയൂർ പഞ്ചായത്തുകളിലേക്കും,ഗുരുവായൂർ ചാവക്കാട് നഗരസഭകളിലേക്കും കുടിവെള്ളത്തിനും ജലസേചനത്തിനും ഗുണകരമാവുന്നതാണ് പദ്ധതി. കനോലി കനൽ ദേശീയ ജലപാത ആയതിനാൽ 30 മീറ്റർ മുന്നിൽ കണ്ടാകും നിർമ്മാണം. നാലര മീറ്റർ വീതീയിൽ ഒറ്റവരി പാലമാണ് പണിയുക. ഒന്നര വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കും.

പദ്ധതിയും ചെലവും

  • ലോ​ക്ക് ​കം​ ​ബ്രി​ഡും​ ​അ​പ്രോ​ച്ച് ​റോ​ഡും​ ​ഉ​ൾ​പ്പെ​ടെ​ ​ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യി​ 43.97​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​പ​ദ്ധ​തി​
  • ​ലോ​ക്ക് ​കം​ ​ബ്രി​ഡ്ജ് ​നി​ർ​മ്മാ​ണ​ത്തി​ന് ​ന​ബാ​ർ​ഡ് ​വി​ഹി​ത​വും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വി​ഹി​ത​വും​ ​ചേ​ർ​ത്ത് 29.87​ ​കോ​ടി​രൂ​പ​യു​ടെ​ ​പ്ര​വൃ​ത്തി​ ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​
  • ലോ​ക്ക് ​കം​ ​ബ്രി​ഡ്ജി​ന് 70​ ​മീ​റ്റ​ർ​ ​നീ​ള​വും​ 14​ ​മീ​റ്റ​ർ​ ​വീ​തി​യും​ ​
  • ബ്രി​ഡ്ജി​ന് ​അ​നു​ബ​ന്ധ​മാ​യി​ 100​ ​മീ​റ്റ​ർ​ ​നീ​ള​ത്തി​ൽ​ ​ഇ​രു​ക​ര​ക​ളി​ലു​മാ​യി​ ​നി​ർ​മ്മി​ക്കു​ന്ന​ ​റോ​ഡി​നും​ ​മെ​ക്കാ​നി​ക്ക​ൽ​ ​വ​ർ​ക്കി​നും​ ​മ​റ്റു​ ​സു​ര​ക്ഷാ​ ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്കു​മാ​യി​ 14.10​ ​കോ​ടി​ ​രൂപ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.