SignIn
Kerala Kaumudi Online
Tuesday, 16 April 2024 8.58 PM IST

അഞ്ച് വർഷങ്ങൾക്കു ശേഷം നടി ഭാവന മലയാളത്തിലേയ്‌ക്ക്, സ്‌നേഹോപഹാരം നൽകി സ്വീകരണം, ലൊക്കേഷന്‍ ചിത്രങ്ങൾ കാണാം

bhavana

നീണ്ട ഇടവേളയ്‌ക്ക് ശേഷം നടി ഭാവന മലയാളത്തിലേയ്ക്ക് തിരികെയെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയുടെ ചിത്രീകരണം കൊടുങ്ങല്ലൂരിൽ ആരംഭിച്ചു. നവാഗതനായ ആദിൽ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീൻ,​ അനാർക്കലി നാസർ, അർജുൻ അശോകൻ,​ ഷെബിൻ ബെൻസൺ എന്നിവരാണ് മറ്റു താരങ്ങൾ.

അഞ്ച് വർഷത്തിനു ശേഷമാണ് ഭാവന മലയാളത്തിൽ അഭിനയിക്കുന്നത്. കഴിഞ്ഞ ദിവസം നടി ചിത്രത്തിൽ ജോയിൻ ചെയ്തു. 2017ല്‍ റിലീസായ ചെയ്ത പൃഥ്വിരാജ് നായകനായെത്തിയ 'ആദം ജോൺ' എന്ന ചിത്രത്തിലാണ് ഭാവന അവസാനമായി മലയാളത്തിൽ അഭിനയിച്ചത്.

bhavana

'മോഹൻ കുമാർ ഫാൻസ്' എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ  അനാർക്കലി നാസറിന്റെ രണ്ടാമത്തെ ചിത്രമാണ് 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്'. സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്റഫ് തന്നെയാണ് തിരക്കഥയും ചിത്രസംയോജനവും നിർവഹിക്കുന്നത്.

വിവേക് ഭരതനാണ് സംഭാഷണം എഴുതിയിരിക്കുന്നത്. രാജേഷ് കൃഷ്ണയുടെ ലണ്ടൻ ടാക്കീസ് എന്ന ബാനറുമായി ചേർന്ന് ബോൺഹോമി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അബ്ദുൾ ഖാദറാണ് നിർമ്മാണം. അരുൺ റുഷ്ദി ഛായാഗ്രഹണം നിർവഹിക്കുന്നു.

bhavana

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BHAVANA, SHARAFUDEEN, BHAVANA NEW FILM, ACTRESS, BHAVANA FILM, NTIKKAKKAKKORU PREMONDARN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.