ലക്നൗ: ഉത്തർപ്രദേശിൽ ഹരിദ്വാറിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ച ട്രക്ക് മരത്തിലിടിച്ച് പത്ത് പേർ മരിച്ചു. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിലിഭിത് ദേശീയ പാതയിൽ വ്യാഴാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു അപകടം.
ഹരിദ്വാറിൽ നിന്ന് യുപിയിലെ ലഖിംപൂരിലേക്ക് മടങ്ങുകയായിരുന്ന ഭക്തരാണ് അപകടത്തിൽപ്പെട്ടത്. പതിനേഴ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പത്ത് പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. പരിക്കേറ്റവരിൽ അഞ്ച് പേർ ജില്ലാ ആശുപത്രിയിലും രണ്ടുപേർ ബറേലിയിലെ ആശുപത്രിയിലും ചികിത്സയിലാണ്. ഗജ്രൗള പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്.
UP | 10 dead, 7 injured after a DCM vehicle returning from Haridwar met with an accident at about 4:30 am this morning. Of the 17 people, 10 died on the spot, 5 being treated at a district hospital, 2 referred to Bareilly. We've contacted their families..: Pilbhit DM Pulkit Khare pic.twitter.com/V92UDkn17U
— ANI UP/Uttarakhand (@ANINewsUP) June 23, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |