SignIn
Kerala Kaumudi Online
Monday, 04 July 2022 9.00 PM IST

ആദിപുരുഷിനായി പ്രഭാസ് വാങ്ങുന്നത് 120 കോടി രൂപ; ഇന്ത്യൻ സിനിമയിൽ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരം!

prabhas

ബാഹുബലി ചിത്രങ്ങളുടെ വമ്പൻ വിജയത്തിന് പിന്നാലെ പ്രതിഫലവും ഉയർത്തി നടൻ പ്രഭാസ്. ഇന്ത്യൻ സിനിമയിൽ നിലവിൽ ഏറ്റവും താരമൂല്യമുള്ള നായകനാണ് പ്രഭാസ്. തന്റെ പുതിയ ചിത്രത്തിന് 25 ശതമാനത്തോളം താരം പ്രതിഫലം വർദ്ധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

പ്രഭാസിന്റേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ആദിപുരുഷിനായി 120 കോടിയാണ് പ്രതിഫലം ആവശ്യപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. കരിയറിലെത്തന്നെ ഏറ്റവും വലിയ തുകയാണ് താരം ആവശ്യപ്പെട്ടിരിക്കുന്നത്.

രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാമനായാണ് പ്രഭാസ് എത്തുന്നത്. രാവണന്റെ വേഷത്തിൽ ബോളിവുഡ് താരം സെയിഫ് അലി ഖാനും സീതയായി കൃതി സനോണും എത്തുന്നു. 2023 ജനുവരി 12നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

2015ൽ പുറത്തിറങ്ങിയ ബാഹുബലി ഒന്നാം ഭാഗത്തിനും 2017ൽ പുറത്തിറങ്ങിയ ബാഹുബലി രണ്ടാം ഭാഗത്തിനും ശേഷമാണ് പ്രഭാസിന്റെ താരമൂല്യം ഉയർന്നത്. എന്നാൽ പിന്നാലെ പുറത്തിറങ്ങിയ സാഹോ സാമ്പത്തികമായി വിജയിച്ചുവെങ്കിലും പ്രേക്ഷക പ്രീതി നേടിയിരുന്നില്ല. 2022ൽ പുറത്തിറങ്ങിയ രാധേ ശ്യാമും പരാജയമായിരുന്നു.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ മുതൽമുടക്കുള്ള ചിത്രമെന്ന വിശേഷണവുമായാണ് ആദിപുരുഷ് എത്തുന്നത്. സാഹോയ്ക്കും രാധേ ശ്യാമിനും ശേഷം നിർമാതാവായ ഭൂഷൺ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ ചിത്രം കൂടിയാണിത്. ടി- സീരീസ്, റെട്രോഫൈൽ എന്നിവയുടെ ബാനറിൽ ഭൂഷൺ കുമാറും കൃഷ്ണ കുമാറും ഓം റൗട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സിനിമയുടെ പ്രൊഡക്ഷൻ ചെലവ് മാത്രം തന്നെ 500 കോടിയ്ക്ക് മുകളിലാണ്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രമിപ്പോൾ.

A post shared by Prabhas (@actorprabhas)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PRABHAS, ADHIPURUSH, MOVIE, REMUNERATION, 120 CRORES
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.