SignIn
Kerala Kaumudi Online
Thursday, 25 April 2024 4.09 AM IST

പങ്കാളി കാരണം ഈ നക്ഷത്രക്കാർക്ക് ദുരനുഭവം നേരിടേണ്ടിവരും,​ നിങ്ങളുടെ ഈ വാരം ഇങ്ങനെ

astro

അശ്വതി : ആശ്വാസകരമായ വിവരങ്ങൾ ലഭിക്കും. പുതിയ കൂട്ടുകെട്ട് മൂലം ഗുണാനുഭവമുണ്ടാകും. തൊഴിൽ മേഖലയിൽ പുരോഗതി.

ഭരണി : ഭരണ നിർവഹണ സമിതിയിൽ അംഗമാകും. ബന്ധുസഹായത്താൽ പുതിയ വീട് വാങ്ങും. ഇഷ്ട സ്ഥലത്തേക്ക് മാറ്റം ലഭിക്കയാൽ കുടുംബസമേതം താമസിക്കാൻ ശ്രമിക്കും.

കാർത്തിക :കാർമ്മികപൂജകൾക്കായി ധനം ചെലവഴിക്കും. വിശ്വാസ വഞ്ചനയിൽ അഭിമാന നഷ്ടം, സാമ്പത്തിക നഷ്ടം, സമയനഷ്ടം, ആരോഗ്യനഷ്ടം എന്നിവ അനുഭവപ്പെടും.

രോഹിണി : രോഗം പരിപൂർണമായി ഭേദമാകുന്നതാണ്. വിദ്വൽ സദസുകളിൽ പങ്കെടുക്കുകയും പുരസ്കാരം ലഭിക്കുകയും ചെയ്യും. തസ്കരഭയം, വിദേശ യാത്രനീട്ടിവയ്ക്കൽ എന്നിവ ഫലമാകുന്നു.

മകയിരം : മതപരമായ കാര്യങ്ങളിൽ കൂടുതൽ താത്പര്യം കാണിക്കും. ഉന്നത തലവ്യക്തികളുമായി സൗഹൃദം കൂടുവാനിടവരും.

തിരുവാതിര: തിരിമറി നടത്തി ധനം ഉണ്ടാക്കി അഭിമാനം രക്ഷിക്കാൻ കഴിയും. അസമയങ്ങളിലുള്ള യാത്ര ആരോഗ്യത്തെ കാര്യമായി ബാധിക്കും.

പുണർതം : പുണ്യപ്രവൃത്തികൾക്കായി ധനം ചെലവഴിക്കും. ചലച്ചിത്ര മേഖലയിൽ പണം മുടക്കുന്നത് ഗുണകരമായിരിക്കില്ല.

പൂയം : പൂജാദികാര്യങ്ങൾക്കായി ധനവും സമയവും ചെലവഴിക്കും. ജാമ്യക്കാർ നിർബന്ധിച്ചാലും നിൽക്കുന്നത് ദോഷം ചെയ്യും.

ആയില്യം : ആയുരാരോഗ്യ സൗഖ്യം ലഭിക്കാനായി കാര്യമായി ഇൗശ്വര പ്രാർത്ഥന നടത്തും. ഏറക്കുറെ തൃപ്തികരമായ കുടുംബ ജീവിതം നയിക്കും. അമിത ഭക്ഷണംമൂലം ഉദരരോഗം പിടിപെടും.

മകം : മകന്റെ വിദേശയാത്രാശ്രമം സഫലമാകും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. വ്രതാനുഷ്ഠാനം, അന്നദാനം നാമജപം മുതലായവ കുടുംബാംഗങ്ങൾ ഒന്നിച്ച് നടത്തും.

പൂരം : പൂർവ്വ വൈരാഗ്യംമൂലം ബന്ധുക്കൾ കുടുംബ ചടങ്ങുകളിൽ നിന്ന് വിട്ടുനിൽക്കും. യാത്രാവേളയിൽ വിലപ്പെട്ട സാമഗ്രികൾ നഷ്ടപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഉത്രം : ഉദ്ദിഷ്ട കാര്യസിദ്ധി, കുടുംബത്തിൽ വിവാഹനിശ്ചയം, സുഖചികിത്സ, യോഗ, നീന്തൽ, സംഗീതം, വാഹനമോടിക്കൽ എന്നിവ പരിശീലിക്കാനിടയുണ്ട്.

അത്തം : അത്യാഗ്രഹംമൂലം ചതിയിൽപെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. നിക്ഷേപം പിൻവലിച്ച് കൂട്ടുകച്ചവടത്തിൽ നിക്ഷേപിക്കും.

ചിത്തിര : ചിന്തിച്ച് ചിന്തിച്ച് മനോവിഷമം കൂടുതൽ അനുഭവപ്പെടും. നല്ലൊരു തുക ആദായ നികുതിയായി അടയ്ക്കേണ്ടിവരും.

ചോതി : ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി കൊടുത്ത് കോടതി വ്യവഹാരം ജയിക്കാൻ കഴിയും. രോഗപ്രതിരോധ ഒൗഷധങ്ങൾ സേവിക്കണം.

വിശാഖം : വിശേഷ ദിവസങ്ങളിൽ ദേവാലയ സന്ദർശനം നടത്തും. പുതിയ സ്നേഹബന്ധങ്ങൾ ഉടലെടുക്കും. സംശയരോഗം ജീവിതപങ്കാളിയുടെ മനസമാധാനം കെടത്തും.

അനിഴം : അനിതര സാധാരണമായ കഴിവുകൾ പുറത്തെടുക്കുവാൻ കഴിയുകയും അത് നിയമനടപടികൾക്ക് അനുകൂലമാക്കുവാൻ കഴിയുകയും ചെയ്യും.

തൃക്കേട്ട : തിക്കുംതിരക്കും ധാരാളമായി അനുഭവപ്പെട്ടതിനാൽ പ്രശസ്ത ക്ഷേത്ര ദർശനം വേണ്ടത്ര സുഖമാകുകയില്ല. സ്ഥലം വാടകയ്ക്ക് കൊടുത്തതുമൂലം സാമ്പത്തിക വിഷമം ഇല്ലാതാകും.

മൂലം :മൂലവ്യാധികൾക്കുള്ള വിദഗ്ദ്ധ ചികിത്സ തുടങ്ങും. വിദേശ ജോലി നഷ്ടപ്പെടുവാൻ സാധ്യതയുണ്ട്. ദൈവഭജനം നടത്തുക. വിവാഹമോചനചിന്ത മനസിനെ അലട്ടിക്കൊണ്ടിരിക്കും.

പൂരാടം : പൂർവ്വികസ്വത്തിന് വേണ്ടി മധ്യസ്ഥതവച്ചുവെങ്കിലും അത് ഗുണപ്പെടുവാൻ പ്രയാസമാണ്. ജീവിത പങ്കാളിയുടെ അവിഹിതബന്ധംമൂലം സമൂഹത്തിലെ മാന്യത നഷ്ടപ്പെടാനിടയുണ്ട്.

ഉത്രാടം : ഉചിതമായ തീരുമാനങ്ങൾ എടുത്ത് പ്രവർത്തിക്കാൻ കഴിയുന്നതുമൂലം ധനനഷ്ടവും അഭിമാന നഷ്ടവും ഇല്ലാതിരിക്കാൻ കഴിയും.കുടുംബസ്വത്ത് വിറ്റ് പണം ധാരാളം വന്നുചേരും.

തിരുവോണം : തിരുത്താനാവാത്ത തെറ്റുകൾ ചെയ്യുവാൻ തീരുമാനമെടുക്കുന്നത് തടയുന്നതാണ്. കുടുംബജീവിതത്തിൽ പുതിയ കുഞ്ഞിക്കാലു കാണുവാനിടയുണ്ട്.

അവിട്ടം : അവിശ്വാസംമൂലം ധനം സ്വയം നേരിൽത്തന്നെ കൊണ്ടുപോയികൊടുക്കും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി ദുശീലങ്ങൾ ഒഴിവാക്കുവാൻ ശ്രമിക്കും.

ചതയം :ചതവ് നിസാര തോതിൽ പറ്റുവാൻ സാധ്യതയുണ്ട്. വൈദ്യുതി, വാഹനം, വാതകം, യന്ത്രങ്ങൾ, രാസപദാർത്ഥങ്ങൾ, ഒൗഷധം എന്നിവ കൈകാര്യം ചെയ്യുമ്പോൾ കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

പൂരുരൂട്ടാതി : പൂർണമായ ഉത്തരവാദിത്വം , ജോലിയിൽ ഏറ്റെടുക്കുന്നത് നന്നായിരിക്കും. സ്വത്ത് സംബന്ധമായി വിലപ്പെട്ട രേഖകളിൽ ഒപ്പുവയ്ക്കും.

ഉതൃട്ടാതി : ഉദ്യോഗം ലഭിക്കും. പകർച്ചവ്യാധി വരാതെ ശ്രദ്ധിക്കേണ്ടതാണ്. ജീവിത പങ്കാളിയുടെ ആരോഗ്യം മെച്ചപ്പെടും.

രേവതി : രേഖാപരമായ തെളിവുകൾ ഹാജരാക്കിയതുകൊണ്ട് വ്യവഹാരം വിജയിക്കും. വഴിപാടുകൾക്കും ഒൗഷധങ്ങൾക്കുമായി നല്ല ആത്മാർത്ഥതയോടെ ചെലവഴിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTRO
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.