പാറത്തോട്. പാറത്തോട് പബ്ളിക്ക് ലൈബ്രറി ലോക സംഗീതദിനം ആചരിച്ചു. ലൈബ്രറിയിൽ മ്യൂസിക്ക് ക്ലബ്ബിനും തുടക്കമായി. പ്രസിഡന്റ് ടി.എ.സൈനില്ല അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗം കെ.പി.സുജീലൻ മ്യൂസിക്ക് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. സ്വപ്നാ റോയി, അജിമോൻ ജബ്ബാർ, ഷെജി പി.വൈ, അഫ്സൽ പി.ഐ. പി.എ.ഷാഹുൽ ഹമീദ്, സുരേന്ദ്രൻ കൊടിത്തോട്ടം, എം.കെ.ജോസ് എന്നിവർ പ്രസംഗിച്ചു. സംഗീത സദസും നടന്നു. എല്ലാ തിങ്കളാഴ്ചകളിലും 7 മുതൽ 9 വരെ സംഗീത പ്രേമികൾക്ക് സംഗീതം ആലപിയ്ക്കുവാനും ആസ്വദിക്കുവാനും അവസരമൊരുക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |