ഷറഫുദ്ദീൻ പ്രധാന കഥാപാത്രത്തിലെത്തുന്ന ചിത്രമാണ് 'പ്രിയൻ ഓട്ടത്തിലാണ്'. ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 24ന് റിലീസിനെത്തുകയാണ്.
ഇപ്പോഴിതാ ചിത്രത്തിൽ മമ്മൂട്ടിയും എത്തുമെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധർ പിള്ളയുടെ ട്വീറ്റ് ആണ് ചർച്ചകൾക്ക് വഴിവച്ചത്. അഭ്യൂഹങ്ങൾ ചിത്രത്തിന്മേലുള്ള പ്രതീക്ഷ ഇരട്ടിയാക്കിട്ടുണ്ട്.
#Mammootty cameo?
— Sreedhar Pillai (@sri50) June 23, 2022
Good buzz for comedy entertainer #PriyanOttathilanu releasing tomorrow- June 24.
The rumour mill has it that the Megastar @mammukka is making a cameo appearance in the film which has #SharafUDheen, #NylaUsha! pic.twitter.com/FUPuR5AEOF
കോമഡി എന്റർടെയിനറായ ചിത്രത്തിൽ ഷറഫുദ്ദീന് പുറമെ നൈല ഉഷ, അപര്‍ണ ദാസ്, അനാർക്കലി മരക്കാർ, ബിജു സോപാനം, ജാഫർ ഇടുക്കി, സ്മിനു സിജോ എന്നിവരും എത്തുന്നുണ്ട്.
സന്തോഷ് ത്രിവിക്രമൻ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ്. പി. എം. ഉണ്ണികൃഷ്ണനാണ് ഛായാഗ്രഹണം. എഡിറ്റർ ജോയൽ. ലിജിൻ ബംബീനോയാണ് സംഗീതം.