SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.00 AM IST

കേരള യോഗാചാര്യന്മാരെ സ്വദേശി സമൃദ്ധി കാർഡ് നൽകി ആദരിച്ചു

yoga

പാലക്കാട്: അന്താരാഷ്ട്ര യോഗാദിനത്തിൽ തിരുവനന്തപുരത്തെ സായി എൻ.എൻ.പി.സി.ഇ കാമ്പസിൽ നടന്ന ചടങ്ങിൽ കേരള യോഗാസന സ്‌പോർട്സ് അസോസിയേഷൻ തിരഞ്ഞെടുത്ത അഞ്ച് നാഷണൽ ചാമ്പ്യന്മാരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പുരസ്‌കാരം നൽകി ആദരിച്ചു.
യുവഭാരത് സംഘടനയും നാഷണൽ യോഗാസന സ്‌പോർട്സ് അസോസിയേഷൻ കേരള ഘടകവും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിന് യുവ ഭാരത് സംഘടന സെൻട്രൽ കോർഡിനേറ്റർ സച്ചിൻ പതഞ്ജലി, കേരള യോഗാസന സ്‌പോർട്സ് അസോസിയേഷൻ ടെക്നിക്കൽ സെക്രട്ടറി ഷാമിൽ മോൻ കളങ്ങോട്ട് എന്നിവർ നേതൃത്വം നൽകി. പാലക്കാട് ജില്ലയിൽ നിന്നും ചിറ്റൂർ സ്വദേശിനി സാന്ദ്ര സെൻ.പി ആധരവിന് അർഹയായി. സാന്ദ്ര സെൻ യോഗയിൽ സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഒട്ടേറെ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ADARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.