SignIn
Kerala Kaumudi Online
Friday, 19 April 2024 11.47 AM IST

കേന്ദ്രസർവകലാശാല ബിരുദപ്രവേശനം അതീവശ്രദ്ധയോടെ വേണം രജിസ്ട്രേഷൻ

ee

ന്യൂഡൽഹി: കേന്ദ്രസർവകലാശാലകളിലേക്ക് ബിരുദപ്രവേശനത്തിനുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റ് - അണ്ടർ ഗ്രാജുവേറ്റ് (സി.യു.ഇ.ടി) ലേക്കുള്ള പുതിയ രജിസ്ട്രേഷനും നേരത്തെ നൽകിയ അപേക്ഷയിലെ തിരുത്തലുകളും ഇന്ന് രാത്രി 11.50 വരെ നടത്താം. പുതുതായി അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കും നേരത്തെ നൽകിയ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തണമെന്നുള്ളവർക്കും cuet.samarth.ac.in-ൽ ലോഗിൻ ചെയ്യാമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) അറിയിച്ചു.

പരീക്ഷ എപ്പോൾ?

സി.യു.ഇ.ടി യു ജി പരീക്ഷ ജൂലായ് 16 നും 20 നും ഇടയിലും ആഗസ്റ്റ് 4 നും 10 നും ഇടയിലുമാണ് നടക്കുന്നത്. കേന്ദ്ര സർവ്വകലാശാലകളിലെയും മറ്റ് പങ്കാളിത്ത സ്ഥാപനങ്ങളിലെയും യുജി കോഴ്സുകളിലേക്കുമുള്ള പ്രവേശനത്തിനായാണ് ഈ പരീക്ഷ നടക്കുന്നത്. ഇതിൽ 43 കേന്ദ്രസർവകലാശാലകളും 13

സംസ്ഥാന സർവകലാശാലകളും 12 ഡീംഡ് സർവകലാശാലകളും 18 സ്വകാര്യ സർവകലാശാലകളുമുണ്ട്. നീറ്റ് യു.ജി കഴിഞ്ഞാൽ ബിരുദത്തിലുള്ള രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പരീക്ഷയാണിത്. ഇതുവരെ 9,50,804 ഉദ്യോഗാർത്ഥികൾ 86 സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിന് രജിസ്റ്റർ ചെയ്‌തു. നീറ്റ് യു.ജി കാരണം ജൂലായ് 17 നും ജീ മെയിൻ കാരണം ജൂലായ് 21നും ആഗസ്റ്റ് മൂന്നിനും നടയിൽ പരീക്ഷ ഉണ്ടാകില്ല.

ഭാഷകൾ ഇവയാണ്

കമ്പ്യൂട്ടർ അധിഷ്ഠിത ടെസ്റ്റ് (CBT) രീതിയിലാണ് പരീക്ഷ നടത്തുക. സി.യു.ടി യു.ജി സ്‌കീമിന് കീഴിൽ, ഒരു അപേക്ഷകൻ ഒരു ഭാഷാ ടെസ്റ്റ് നടത്തണം കൂടാതെ നിർദ്ദിഷ്ട സർവകലാശാലകളുടെ പ്രവേശന ആവശ്യകതയെ ആശ്രയിച്ച് ഒരു അധിക ഭാഷാ പരീക്ഷ തിരഞ്ഞെടുക്കാം. ഉദ്യോഗാർത്ഥികൾക്ക് ആറ് നിർദ്ദിഷ്ട വിഷയങ്ങളും ഒരു ഓപ്ഷണൽ പൊതു പരീക്ഷയും വരെ തിരഞ്ഞെടുക്കാം.തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, മറാത്തി, ഗുജറാത്തി, ഒഡിയ, ബംഗാളി, അസമീസ്, പഞ്ചാബി, ഇംഗ്ലീഷ്, ഹിന്ദി, ഉറുദു എന്നിങ്ങനെ 13 ഭാഷകളിലായാണ് പരീക്ഷ നടക്കുക. കൂടാതെ, ഒരു വിദ്യാർത്ഥിക്ക് ഫ്രഞ്ച്, ജർമ്മൻ, ജാപ്പനീസ്, റഷ്യൻ, ബോഡോ, സന്താലി എന്നിവയുൾപ്പെടെ മറ്റ് 19 ഭാഷകളിൽ നിന്നും തിരഞ്ഞെടുക്കാം

അപേക്ഷാഫീസ്
ജനറൽ വിഭാഗത്തിന് മൂന്നുപേപ്പറുകൾക്ക് വരെ 800 രൂപയാണ്, അഡീഷണൽ പേപ്പറുകൾക്ക് ഓരോന്നിനും 200 രൂപ അടക്കണം. ഒ.ബി.സി, എൻ.സി.ൽെ, ജനറൽ സാമ്പത്തിക പിന്നാക്കാവസ്ഥയുള്ളവർ എന്നിവർക്ക് 600 രൂപയാണ്, അഡീഷണൽ പേപ്പറുകൾക്ക് 150 രൂപ, എസ്.സി, എസ്.ടി ട്രാൻസ്ജൻഡർ എന്നിവർക്ക് 550 രൂപ, അഡീഷണൽ പേപ്പറുകൾക്ക് 150 രൂപ. ഭിന്നശേഷി വിഭാഗത്തിന് 500 രൂപയും അഡീഷണൽ പേപ്പറുകൾക്ക് 150 രൂപയുമാണ്. വിദേശത്തുള്ള വിദ്യാർത്ഥികൾക്ക് 4000 രൂപയും അഡീഷണൽ പേപ്പറുകൾക്ക് 1000 രൂപയുമാണ്.

തിരുത്താം, തിരുത്തരുത്

നേരത്തെ രജിസ്ട്രേഷൻ ചെയ്‌ത വിദ്യാർത്ഥികൾ തിരുത്തലുകൾ വരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. പരീക്ഷാർത്ഥിയുടെ പേര്, അച്ഛൻ, അമ്മ എന്നിവരുടെ പേര്, അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ, അപ്‌ലോഡ് ചെയ്ത ഫോട്ടോ. പത്താം ക്ലാസ്, പ്ലസ്ടു വിശദാംശങ്ങൾ, പരീക്ഷാസെന്റുകൾ, ജനനതീയതി, ജൻഡർ, കാറ്റഗറി, ഭിന്നശേഷി എന്നിവ തിരുത്താം. എന്നാൽ മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, സ്ഥിര, ആശവിനിമയത്തിനുള്ള മേൽവിലാസങ്ങളിൽ തിരുത്താൻ പാടില്ല.

ശ്രദ്ധിക്കേണ്ടത്

ഇന്ത്യയിലെ 554 നഗരങ്ങളിലും വിദേശത്തുള്ള 13 നഗരങ്ങളിലുമാണ് പരീക്ഷ നടത്തുന്നത്. പരീക്ഷ ഒരു തവണ മാത്രം നടക്കുന്നതിനാലും കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനുള്ള ഏക മാർഗമായതിനാലും രജിസ്‌ട്രേഷൻ പുതുതായി നടത്തുകയോ, തെറ്റുകൾ തിരുത്തുകയോ ചെയ്യുമ്പോൾ അതീവശ്രദ്ധ പുലർത്തണം.

പരീക്ഷാർത്ഥികൾ എൻ.ടി.എ വെബ്സൈറ്റിലുള്ള ഇൻഫർമേഷൻ ബുള്ളറ്റിൻ വായിച്ച് കൃത്യമായി മനസിലാക്കണം. നൂറുമാർക്കിനാണ് ഓരോ പേപ്പറിനും പരീക്ഷ. പരീക്ഷയുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾക്കായി ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്നും SANDES App ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുകയും പരിശോധിക്കുകയും വേണം. അതീവശ്രദ്ധയോടെ വേണം രജിസ്ട്രേഷൻ നടത്താൻ, പിന്നീട് തിരുത്താൻ അവസരമുണ്ടാകില്ല. https://cuet.samarth.ac.in, https://www.nta.ac.in തുടങ്ങിയവയാണ് വെബ്സൈറ്റുകൾ. സംശയങ്ങൾ cuetug@nta.ac.in എന്ന മെയിൽ ഐ.ഡിയിലേക്ക് അയക്കണം. ഫോൺ: 011-40759000, 011-69227700

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EDUCATION, CUET, UG, NAT
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.