തിരുവനന്തപുരം : 'ട്രാൻസ് ജെൻഡർ വിഭാഗവും മനുഷ്യരാണ്' എന്ന സന്ദേശം ഉയർത്തി ചെമ്പഴന്തി ശ്രീനാരായണ കോളേജിൽ സംഘടിപ്പിച്ച ട്രാൻസ് ജെൻഡർ ഏകദിന സെമിനാർ ലിംഗലൈംഗിക ന്യൂനപക്ഷ അവകാശ സംരക്ഷക ലയ മരിയ ജയ്സൺ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. എസ്.പി.കുമാർ പ്രൈഡ്മാസ സന്ദേശം നൽകി.കോളേജ് യൂണിയൻ പ്രതിനിധി വി.എം.നിധിൻ അദ്ധ്യക്ഷത വഹിച്ചു.വിദ്യാർത്ഥി യൂണിയൻ ജനറൽ സെക്രട്ടറി എസ്.പ്രണവ്,ഐ.ക്യു.എ.സി കൺവീനർ ഡോ.എ.എസ്.രാഖി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |