മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് ശിശു സംരക്ഷണ സമിതിയോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ്കമ്മിറ്റി ചെയർമാൻ സലിം പടിപ്പുരയ്ക്കൽ, ഗ്രാമപഞ്ചായത്തംഗം സുജാത മനോഹരൻ, സെക്രട്ടറി ബിജു കെ.പി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജ്യോതി ജെ, മാന്നാർ എസ്.ഐ ബഷീറുദ്ദീൻ, അങ്കണവാടി പ്രതിനിധികൾ , സ്കൂൾ പ്രതിനിധികൾ, സ്കൂൾ കൗൺസിലർമാർ, ഡി.സി.പി.യു പ്രതിനിധി, ആരോഗ്യ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻതൂക്കം നൽകാനും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |