ആലപ്പുഴ: കേരള കർഷക യൂണിയൻ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് യോഗം ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗം ജോർജ്ജ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭമാരംഭിക്കാൻ യോഗം തീരുമാനിച്ചു. ആദ്യ സമരം ജൂലായ് 5ന് രാമങ്കരി എ.ഡി.ഓഫീസിന് മുന്നിൽ നടക്കും. പുതിയ ഭാരവാഹികൾ: ബാബു പാറക്കാടൻ (പ്രസിഡന്റ്), ജോസ് കൊറ്റിലങ്ങാട്, സതീഷ് മുട്ടത്ത്, വർഗീസ് കേളഞ്ചേരി, പി.സി.ഉമ്മൻ (വൈസ് പ്രസിഡന്റുമാർ), സോജൻ ചാക്കോ എടയ്ക്കാട് (ഓഫീസ് ചാർജ്ജ് സെക്രട്ടറി), എ.ജെ.സെബാസ്റ്റ്യൻ, അനിയൻ കൊച്ചുകുന്നേൽ, എം.സി.ചാക്കോ മാമ്പുഴക്കരി, സാറ്റാൻലി ജോർജ്ജ്, മാണിക്കത്ത് ഷാജി, അനിയൻ കൊളുത്ര (സെക്രട്ടറിമാർ), ജോജോ പട്ടർകളം (ട്രഷറർ).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |