ആലപ്പുഴ: കേരള ഗവ കോൺട്രാക്ടേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ജി.എസ്.ടിയുടെ അഞ്ചു വർഷങ്ങൾ" എന്ന പേരിൽ സംഘടിപ്പിച്ച സെമിനാർ ജി.എസ്.ടി ജോയിന്റ് കമ്മീഷണർ വി.ജി.രഘുനാഥൻ ഉദ്ഘാടനം ചെയ്തു. സർക്കാർ പ്രവർത്തികൾക്ക് 12 ശതമാനവും, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പ്രവൃത്തികൾക്ക് 18 ശതമാനവും നികുതി ഏർപ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്ന് സെമിനാറിൽ ആവശ്യമുയർന്നു. കെ.ജി.സി.എ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ജി.എസ്.ടി പരാതി പരിഹാര സമിതിയംഗം എ.എൻ.ശിവകുമാർ, ജി ഫ്രാൻസീസ് ഡാമിയൻ, എച്ച്.നവാസ്, ആർ.ദീപ, കെ.കെ.ശിവൻ, എം.എസ്.നൗഷാദ്, ഷാഹുൽ ഹമീദ്, പി.സി.ജോസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |