പൂച്ചാക്കൽ: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച്, തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ദുരന്ത നിവാരണ സേനക്ക് യോഗാ പരിശീലനം നൽകി. തിരഞ്ഞെടുക്കപ്പെട്ട നൂറ് പേർക്കായിരുന്നു പരിശീലനം. പ്രസിഡന്റ് പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ് അദ്ധ്യക്ഷയായി. ബ്ലോക്ക് സ്ഥിരം സമിതി അദ്ധ്യക്ഷരായ എൻ.കെ. ജനാർദ്ദനൻ, രാജേഷ് വിവേകാനന്ദ, അഡ്വ.ജയശ്രീ ബിജു എന്നിവർ സംസാരിച്ചു. കഴിഞ്ഞ വർഷമാണ് നൂറ് പേരെ കണ്ടെത്തി ദുരന്ത നിവാരണ സേന രൂപീകരിച്ചത്. ഇവർക്ക് പ്രത്യേക യൂണിഫോമും ഐ.ഡി കാർഡും തയ്യാറാക്കി ജൂലായ് 3 ന് വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് പി.എം പ്രമോദ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |