SignIn
Kerala Kaumudi Online
Tuesday, 16 April 2024 2.09 PM IST

സ്വർണം പുനരുപയോഗം: ഇന്ത്യ നാലാംസ്ഥാനത്ത്

gold

കൊച്ചി: ഇന്ത്യയിൽ സ്വർണം റീസൈക്കിൾ ചെയ്‌ത് പുനരുപയോഗിക്കുന്നത് കുറയുന്നതായി വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട്. 2019ൽ 120 ടൺ സ്വർണം പുനരുപയോഗിച്ചിരുന്നത് 2021ൽ 75 ടണ്ണിലേക്ക് കുറഞ്ഞു. 2019ൽ ഇക്കാര്യത്തിൽ രണ്ടാമതായിരുന്ന ഇന്ത്യ കഴിഞ്ഞവർഷം നാലാംസ്ഥാനത്തായി. രാജ്യത്തെ സ്വർണ ലഭ്യതയുടെ 11 ശതമാനം പഴയസ്വർണത്തിൽ നിന്നാണ്.

അതേസമയം,​ 2013-21 കാലയളവിൽ സംഘടിതമേഖലയിൽ ഇന്ത്യയുടെ സ്വർണ ശുദ്ധീകരണശേഷി 500 ശതമാനം വർദ്ധിച്ച് 1800 ടണ്ണായി. അസംഘടിത മേഖലയിൽ ഇത് 300-500 ടണ്ണാണ്. 2013ൽ അഞ്ചിൽ താഴെ സ്വർണ ശുദ്ധീകരണശാലകളാണ് ഉണ്ടായിരുന്നത്. 2021ൽ ഇത് 33 ആയെന്നും റിപ്പോർട്ടിലുണ്ട്.

സ്വർണം റിസൈക്ളിംഗ്

(ഇന്ത്യയുടെ സ്വർണം റീസൈക്ളിംഗ് കണക്ക് - ടണ്ണിൽ)​

 2017 : 88

 2018 : 87

 2019 : 120

 2020 : 96

 2021 : 75

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, GOLD, GOLD RECYCLE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.