SignIn
Kerala Kaumudi Online
Wednesday, 24 April 2024 2.01 PM IST

വിവാഹത്തിനിടെ വെടിവയ്പ്, ഒരു മരണം; വരൻ അറസ്റ്റിൽ

shoot
shoot

ലക്‌നൗ: ഉത്തർപ്രദേശിൽ വിവാഹവേദിയിൽ ആഘോഷത്തിന്റെ ഭാഗമായി നടത്തിയ വെടിവയ്പിൽ ഒരാൾ മരിച്ചു. സോനബദ്ര ജില്ലയിലെ ബ്രഹ്മനഗറിലാണ് സംഭവം. വരൻ മനീഷ് മദേഷിയാണ് വെടിവച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മനീഷിന്റെ സുഹൃത്തായ ജവാൻ ബാബു ലാൽ യാദവാണ് വെടിയേറ്റു മരിച്ചത്. ബാബു ലാലിന്റെ തോക്ക് ഉപയോഗിച്ചാണ് മനീഷ് വെടിയുതിർത്തത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. വരനെ രഥത്തിൽ ആനയിച്ച് കൊണ്ടുവരുന്നതും ആഘോഷങ്ങളുടെ ഭാഗമായി വെടിയുതിർത്തതും വീഡിയോയിൽ കാണാം. തോക്ക് പൊലീസ് കണ്ടെടുത്തു. പൊതുഇടങ്ങളിലും ആഘോഷ പരിപാടികളിലും തോക്ക് ഉപയോഗിക്കുന്നതിന് രാജ്യത്തു വിലക്കുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHOOT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.