SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.12 PM IST

 തിരുവാതിര ഞാറ്റുവേല തൈകളൊരുക്കി നേര്യമംഗലം ഫാം

kothamangalam

 കുരുമുളക് വള്ളി ............. 8 രൂപ

 തെങ്ങിൻ തൈ ..............100 രൂപ

കൊച്ചി: തിരുവാതിര ഞാറ്റുവേലയ്ക്ക് ഫലവൃക്ഷ തൈകളൊരുക്കി നേര്യമംഗലം ജില്ലാ കൃഷിത്തോട്ടം കർഷകരെ കാത്തിരിക്കുന്നു. 3 ലക്ഷം കുരുമുളക് തൈകളും കുറ്റ്യാടി ഇനത്തിൽപ്പെട്ട 43,000 തെങ്ങിൻ തൈകളും ലക്ഷക്കണക്കിന് മറ്റ് ഫലവൃക്ഷതൈകളും തയ്യാറാണ്. അത്യുത്പാദന ശേഷിയുള്ള പന്നിയൂർ -1, കരിമുണ്ട എന്നീ ഇനങ്ങളിൽപ്പെട്ട വേരുപിടിപ്പിച്ച കുരുമുളക് തൈകൾ എറണാകുളം, കോട്ടയം ജില്ലകൾക്കുവേണ്ടിയാണ്. ഫാം കൗണ്ടറിൽ നിന്നും കർഷകർക്ക് ആവശ്യാനുസരണം തൈകൾ വാങ്ങാം. വിവിധ ഇടങ്ങളിൽ നിന്ന് ഗുണമേന്മയുറപ്പാക്കി വിത്തുതേങ്ങകൾ സംഭരിച്ച് ഒന്നര വർഷം കൊണ്ട് വളർത്തി എടുത്തവയാണ് തെങ്ങിൻതൈകൾ. ഫാമിൽ നിന്നും എറണാകുളം, ഇടുക്കി ജില്ലകളിലെ കൃഷിഭവനുകൾ വഴിയും തൈകൾ വിതരണം ചെയ്യും. ആലുവ മൂന്നാർ റോഡിനോട് ചേർന്ന് നേര്യമംഗലത്താണ് ജില്ലാ കൃഷിത്തോട്ടം. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ കൗണ്ടർ പ്രവർത്തിക്കും. ഫോൺ : 0485 2554416

 ഫലവൃക്ഷത്തൈകൾ

മുട്ടം വരിക്ക, തേൻവരിക്ക, ബെർളിയൻ വരിക്ക, വിയറ്റ്‌നാം സൂപ്പർ ഏർളി, ഗംലസ്, നങ്കടാക്ക്, ചെമ്പടാക്ക്, ജാക്ക് 33 എന്നിങ്ങനെ വിവിധയിനം പ്ലാവ്, മാവ്, പേര, ചെറി, ചെറുനാരകം, ജാതി, കുടംപുളി, കൊക്കോ തുടങ്ങിയവയുടെ തൈകളും ലഭ്യമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.