SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.39 PM IST

യുവ ഫുട്ബാൾ കളിക്കാർക്ക് പരിശീലനം

df

കൊച്ചി: അന്താരാഷ്ട്ര ഫുട്‌ബാളിലെ അതികായൻമാർക്ക് കീഴിൽ പരിശീലനം നേടാൻ യുവകളിക്കാർക്ക് അവസരമൊരുക്കുന്ന ഇന്റർനാഷണൽ സ്‌ട്രൈക്കേഴ്‌സ് അക്കാഡമിയുടെ പരിശീലനം ആഗസ്റ്റ് 15 മുതൽ 21 വരെ നടക്കും. 13 വയസ് തികഞ്ഞവർക്ക് പങ്കെടുക്കാം. ഇന്ത്യൻ ഫുട്‌ബാളിന്റെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ഫുട്‌ബാൾ പ്ലസിന്റെ കോച്ചും സ്ഥാപകനുമായ ഡേവിഡ് ആനന്ദ് പറഞ്ഞു.
സ്‌പെയിനിലെ അത്‌ലറ്റിക് ബിൽബാവോയുടെ സ്ട്രൈക്കറായ ഗെയ്‌സ്‌ക ടോക്വെറോയാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുന്നത്. ഓരോ ഘട്ടത്തിലും പരിശീലനത്തിന് വിവിധ രാജ്യങ്ങളിലെ ലോകോത്തര സ്‌ട്രൈക്കർമാരെത്തും. ഒരാഴ്ച ദൈനംദിന പരിശീലനവും ക്ലാസുകളും ഫിറ്റ്‌നസ് പരിശീലനവും നൽകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, STRICKERS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.