ന്യൂഡൽഹി: മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ദിനകർ ഗുപ്തയെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻ.ഐ.എ) ഡയറക്ടർ ജനറലായി നിയമിച്ചു. കേന്ദ്ര പേഴ്സണൽ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. പഞ്ചാബ് കേഡറിലെ 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഗുപ്ത. പഞ്ചാബ് ഡി.ജി.പിയായിരുന്നു.
ആഭ്യന്തര മന്ത്രാലയത്തിൽ സ്പെഷ്യൽ സെക്രട്ടറിയായി (ആഭ്യന്തര സുരക്ഷ) സ്വാഗർ ദാസിനെ നിയമിച്ചു. ചത്തീസ്ഗർ കേഡറിലെ 1987 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ ദാസ് നിലവിൽ ഇന്റലിജൻസ് ബ്യൂറോയിൽ സ്പെഷ്യൽ ഡയറക്ടറാണ്. 2024 നവംബർ 30 വരെയാണ് ദാസിന്റെ കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |