പത്തനംതിട്ട : പ്രഥമ ജില്ലാ സ്കൂൾ ഗെയിംസിനോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരിച്ചു. സർക്കാർ,സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കേന്ദ്രീയ, നവോദയ വിദ്യാർത്ഥികളെ ഏകോപിപ്പിച്ച് ചരിത്രത്തിൽ ആദ്യമായിട്ടാണ് ജില്ലാ സ്കൂൾ ഗെയിംസ് നടത്തുന്നത്. ആഗസ്റ്റ് ഒന്നുമുതൽ സെപ്തംബർ 10 വരെയാണ് മത്സരങ്ങൾ. 25 കായികയിനങ്ങളിലായി 14 വയസിനും 17 വയസിനും താഴെയുള്ള വിഭാഗങ്ങളിലാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്. സെപ്തംബറിൽ തിരുവനന്തപുരത്താണ് സംസ്ഥാനതല മത്സരങ്ങൾ നടക്കുക. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ സംഘാടക സമിതി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം റോബിൻ പീറ്റർ, സംസ്ഥാന ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എസ്.രാജീവ്, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് കെ.പ്രകാശ് ബാബു, സെക്രട്ടറി ആർ.പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |