ന്യൂഡൽഹി:അഗ്നിപഥിനെതിരെ ഇടത് വിദ്യാർത്ഥി - യുവജന സംഘടനകൾ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു. കർഷകസമര മാതൃകയിൽ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജൂൺ 29ന് രാജ്യവ്യാപകമായി പ്രതിഷേധ ദിനം സംഘടിപ്പിക്കും. രാജ്യ തലസ്ഥാനത്ത് ജന്തർ മന്ദറിൽ വൻ പ്രകടനം നടത്തും. ജില്ലാ കേന്ദ്രങ്ങളിൽ ഇടത്പക്ഷ സംഘടനകളുടെ പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിക്കും.
പ്രതിഷേധത്തിന്റെ ഭാഗമായി സെമിനാറുകൾ, കൺവെൻഷനുകൾ, പ്രക്ഷോഭങ്ങൾ തുടങ്ങിയ പരിപാടികൾ നടക്കും. പ്രതിഷേധങ്ങളുടെ ഏകോപനത്തിനായി സംസ്ഥാനങ്ങളിൽ ഏകോപന സമിതികൾ രൂപീകരിക്കും. കൂടുതൽ സംഘടനകൾ ഈ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും സമരത്തെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പി പറഞ്ഞു. റഹീമിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന 12 യുവജന -വിദ്യാർത്ഥി സംഘടനകളുടെ യോഗമാണ് സമര തീരുമാനമെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |