SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.46 PM IST

കെ.എസ്.ടി.പി റോഡിൽ സീബ്രലൈൻ വരച്ചു തുടങ്ങി.

photo
കെ.എസ്.ടി.പി റോഡിൽ മാഞ്ഞുപോയ സീബ്രലൈൻ തൊഴിലാളികൾ വരക്കുന്നു.

പഴയങ്ങാടി:പിലാത്തറ -പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കാലപ്പഴക്കത്താൽ ഇല്ലാതായ സീബ്ര ലൈൻ വരച്ചുതുടങ്ങി.ഇന്നലെ രാവിലെ മുതലാണ് തൊഴിലാളികൾ സീബ്രലൈനുകൾ വരച്ച് തുടങ്ങിയത്.തെർമോ പ്ലാസ്റ്റിക് ഉപയോഗിച്ചാണ് പ്രവൃത്തി നടത്തുന്നത്.റോഡിലെ സീബ്രാലൈൻ പൂർണമായും ഇല്ലാതായത് കാരണം കാൽനട യാത്രക്കാർ റോഡ് മുറിച്ച് കടക്കുവാൻ പ്രയാസപ്പെടുന്ന വാർത്ത കേരളകൗമുദി വാർത്തയായി നൽകിയിരുന്നു.പിലാത്തറ മുതൽ പാപ്പിശ്ശേരി വരെയുള്ള 20.9 കിലോ മീറ്റർ റോഡിൻറെ മിക്ക ഭാഗങ്ങളും തകർന്ന് കിടക്കുകയാണ്.റോഡ് നവീകരണത്തിനായി പുതിയ എസ്റ്റിമേറ്റ് എടുത്തു പൊതു മരാമത്ത് വകുപ്പിന് സമർപ്പിച്ചെങ്കിലും നടപടികൾ ഒന്നും തന്നെ ഉണ്ടായില്ല.വാഹനാപകടങ്ങൾ ഏറ്റവും കൂടുതൽ ഉള്ള റോഡ് തകർന്നത് അപകടങ്ങൾ ഉണ്ടാകുവാൻ കാരണമാകും.തകർന്ന റോഡ് എത്രയും പെട്ടന്ന് നവീകരിക്കണമെന്ന ആവശ്യം ശക്തമാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.