SignIn
Kerala Kaumudi Online
Thursday, 06 October 2022 1.30 PM IST

വഴിയോര കച്ചവടക്കാർ മാർച്ച് നടത്തി

citu-khd-march
വിവിധ ആവശ്യങ്ങളുന്നയിച്ച് കാഞ്ഞങ്ങാട് മുൻസിപ്പാലിറ്റിയിലേക്ക് നടത്തിയ മാർച്ച് സിഐടിയു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: വഴിയോര വ്യാപാര സ്വയംതൊഴിൽ സമിതി (സി.ഐ.ടി.യു) കാഞ്ഞങ്ങാട് മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭയിലേക്ക് മാർച്ച് നടത്തി.വഴിയോര കച്ചവട ബിൽഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരഞ്ഞെടുപ്പ് ഉടൻ നടത്തുക, സർവ്വേയിൽ കണ്ടെത്തിയ അർഹതയുള്ള മുഴുവൻ വഴിയോര കച്ചവടക്കാർക്കും തിരിച്ചറിയൽ കാർഡ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.
സി.ഐ.ടി.യു കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ.വി.രാഘവൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി എം.ആർ.ദിനേശൻ, നാരായണൻ പാറക്കടവ്, ടി.പി.ഓമന, എ.വി.മുഹമ്മദ് അഷറഫ്, സി.എച്ച്.അഷറഫ് എന്നിവർ സംസാരിച്ചു.ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനത്തിന് രഘുപതി, രവി എന്നിവർ നേതൃത്വം നൽകി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.