SignIn
Kerala Kaumudi Online
Friday, 19 April 2024 6.12 PM IST

ആദിദേവിയുടെ കാരുണ്യസ്പർശം

jagadamba-saraswati

ജഗദംബ സരസ്വതിയുടെ

57-ാം സ്‌മൃതിദിനം ഇന്ന്

................

പ്രജാപിതാ ബ്രഹ്മാവ് കഴിഞ്ഞുള്ള ഏറ്റവും മഹത്തരമായ സ്ഥാനമാണ് ജഗദംബ സരസ്വതിയുടേത്. ജ്ഞാനയജ്ഞത്തിന്റെ സ്ഥാപനയിൽ അവരുടെ അത്യുന്നതമായ പവിത്രത, തപസ്യ, ദൃഢനിശ്ചയം എന്നിവ അതുല്യമാണ്.

യോഗത്തിന്റെയും രാജകീയതയുടെയും സമന്വയത്തിലൂടെ അവരുടെ ചലനങ്ങളും പെരുമാറ്റവും ദിവ്യമായിത്തീർന്നു. ആർക്ക് അവരുടെ സ്‌പർശനം ലഭിച്ചുവോ അവരുടെ ഇന്ദ്രിയങ്ങളുടെയും മനസിന്റെയും ചഞ്ചലത ശാന്തമാകുമായിരുന്നു.

സമസ്ത ലോകവും കാമധേനു, ആരാധ്യ, ആദിശക്തി, സരസ്വതി എന്നുള്ള പല നാമങ്ങളാൽ വാഴ്‌ത്തുന്ന സരസ്വതി മാതാവ് ഈ ഭൂമിയിൽ ജീവിച്ചതിന്റെ തെളിവാണ് ജഗദംബ സരസ്വതി. തന്റെ കമലഹസ്തങ്ങളാൽ അവർ ആയിരക്കണക്കിന് മക്കളെ തലോടി ആശ്വസിപ്പിക്കുകയും ദൃഷ്ടിമുഖേന സ്നേഹവും യോഗത്തിന്റെ അനുഭൂതികളും നൽകി ജ്ഞാനയുക്ത മധുരഭാഷണത്തിലൂടെ ആത്മാക്കളെ സമ്പന്നമാക്കുകയും ചെയ്യുന്നു.

ആദ്ധ്യാത്മിക കർമ്മക്ഷേത്രത്തിൽ സഫലത കൈവരിക്കാൻ പഠിപ്പിച്ച ആ ഹംസാരൂഢ വിദ്യാദായിനിയുടെ ജീവിതകഥ ലോകത്തിന് മാതൃകയാണ്.

സൃഷ്ടിനാടകത്തിലെ സർവോത്തമ അഭിനേതാവായ പരമാത്മാശിവനും പ്രജാപിതാ ബ്രഹ്മാവും കഴിഞ്ഞാൽ ജഗദംബ സരസ്വതിയുടെ പങ്ക് മഹത്വമേറിയതാണ്. വേദശാസ്ത്രത്തിൽ സരസ്വതിയെ ''ശിവസഹോദര" എന്നും വിശേഷിപ്പിക്കുന്നു. അവരുടെ ജീവിതത്തിന്റെ ഓരോ ഭാവങ്ങളിലൂടെ ഒഴുകിയെത്തിയ വിദ്യ, ജ്ഞാനം, തപം, സത്യം, സേവ, ത്യാഗം എന്നിത്യാദി ഗുണങ്ങൾ ലോകം അനുഭവിച്ചു. അവർ തന്നെയാണ് ആദിദേവി. ഭക്തിമാർഗത്തിൽ അവരെ പുസ്തകധാരിണിയായിട്ടാണ് വ്യക്തമാക്കിയിട്ടുള്ളത്.

അവർ ജ്ഞാന - യോഗ - ധാരണ പവിത്രതയുടെ സാക്ഷാൽ ദേവിയായിരുന്നു. വിപരീത പരിതസ്ഥിതികളിൽ സദാ നിർഭയയും, പർവതസമാനം അചഞ്ചലയുമായിരുന്നു. അവരുടെ നിർഭയ അവസ്ഥയുടെ സ്മാരകം തന്നെയാണ് അവരെ സിംഹവാഹിനിയായി വെളിപ്പെടുത്തിയിരിക്കുന്നത്. യജ്ഞക്കോട്ട സംരക്ഷിക്കുന്ന അവർ തന്നെയാണ് ദുർഗാമാതാവും.

ജഗദംബ സരസ്വതി ആദിദേവിയായി തീർന്നതിന്റെ 57-ാം സ്മൃതിദിനമാണ് ഇന്ന്. ഈ ദിനത്തിൽ അവരുടെ പവിത്രതയുടെ ശക്തിയും അതിന്റെ പ്രകമ്പനങ്ങളും ലോകമെങ്ങുമുള്ള ബാബയുടെ മക്കൾക്ക് സംരക്ഷണം തരുന്നു. അതിനാൽ സരസ്വതി ദേവിയുടെ മാർഗദീപമായി മാറുന്ന യജ്ഞത്തിൽ നമുക്ക് പങ്കാളികളാകാം. അല്ലയോ മാതാവേ ഞങ്ങൾക്കു ശരണം നൽകൂ. ഞങ്ങളുടെ ജീവിതമാകെ ധന്യമാക്കൂ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAGADAMBA SARASWATI
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.