ലീഡ്സ് : ഇംഗ്ളണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗിനിറങ്ങി.ആദ്യ ദിനം ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലുവിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ് സന്ദർശകർ. ടോം ലതാം(0),വിൽ യംഗ് (20),ക്യാപ്ടൻ വില്യംസൺ(31),കോൺവേ (26) എന്നിവരുടെ വിക്കറ്റുകളാണ് കിവീസിന് നഷ്ടമായത്. സ്റ്റുവർട്ട് ബ്രോഡ് രണ്ട് വിക്കറ്റ് നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |