SignIn
Kerala Kaumudi Online
Sunday, 25 September 2022 12.33 AM IST

അന്താരാഷ്ട്ര ഒളിമ്പിക് ദിനം ആഘോഷിച്ചു

olympic-day

തിരുവനന്തപുരം :75-ാമത് അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം കേരള ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ വിപുലമായി ആഘോഷിച്ചു. ലോക സമാധാനത്തിനായി ഒന്നിക്കാം എന്ന ആശയത്തിന് ഊന്നൽ നൽകിയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിമ്പിക് ദിന പരിപാടികൾ ഒരുക്കിയത്.

തിരുവനന്തപുരത്ത് സംഘടിപ്പിച്ച സംസ്ഥാനതല ഒളിമ്പിക് റൺ വിദ്യാഭ്യാസ - തൊഴിൽ മന്ത്രി വി ശിവൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു. കോവിഡിനെ തുടർന്ന് മുടങ്ങിയ സ്കൂൾ കായിക മേള ഈ വർഷം മുതൽ വീണ്ടും നടത്തുമെന്ന് മന്ത്രി പറഞ്ഞു.

വിവിധ സ്ഥാപനങ്ങളിൽ നിന്നായി പതിനായിരത്തിലധികം പേർ ഒളിമ്പിക് റണ്ണിൽ പങ്കെടുത്തു. പത്മിനി തോമസ് കായിക താരങ്ങൾക്ക് ഒളിംപിക് ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. റിട്ട. ജസ്റ്റിസ് എം. ആർ. ഹരിഹരൻ നായർ , സായി എൽ.എൻ.സി.പി.ഇ പ്രിൻസിപ്പൽ ഡോ. ജി. കിഷോർ, എസ്. ഗോപിനാഥ് തുടങ്ങിയവർ

ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

കവടിയാറിൽ നിന്നും ആരംഭിച്ച ഒളിമ്പിക് റൺ സെൻട്രൽ സ്റ്റേഡിയത്തിലാണ് സമാപിച്ചത്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് വി.സുനിൽകുമാർ , സെക്രട്ടറി ജനറൽ എസ്.രാജീവ്, വൈസ് പ്രസിഡൻറ് എസ് . എൻ രഘുചന്ദ്രൻ നായർ , തിരുവനന്തപുരം ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡൻറ് കെ.എസ് ബാലഗോപാൽ, തുടങ്ങിയവർ നേതൃത്വം നൽകി. നിരവധി ദേശീയ സംസ്ഥാന കായികതാരങ്ങൾ ഒളിമ്പിക് റണ്ണിന്റെ ഭാഗമായി.

ഒളിമ്പിക് ദിനത്തോട് അനുബന്ധിച്ച് രക്തദാന ക്യാമ്പുകളും സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, OLYMPIC DAY
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.