SignIn
Kerala Kaumudi Online
Friday, 19 April 2024 9.51 PM IST

പോരുവഴി ഗവ. സ്കൂളിൽ വീണ്ടും സംഘർഷം; പുറത്ത് നിന്നെത്തിയവർ സ്കൂളിൽ കയറി വിദ്യാർത്ഥികളെ മർദ്ദിച്ചു

kunnathoor-

കുന്നത്തൂർ : പോരുവഴി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ വീണ്ടും സംഘർഷം. .ഇന്നലെ രാവിലെ സ്കൂൾ പി.ടി.എ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമരം നടത്തിയിരുന്നു. തുടർന്ന് പുറത്ത് നിന്ന് സ്കൂൾ വളപ്പിലേക്ക് അതിക്രമിച്ചെത്തിയവർ സമരം നടത്തിയ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു .മർദ്ദനത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. 9,10 ക്ലാസുകളിൽ പഠിക്കുന്ന ആദം ഷിഹാബ്,സുൽത്താൻ ഷാ എന്നീ വിദ്യാർത്ഥികളുടെ കൈയ്ക്ക് ഒടിവും പൊട്ടലും തലയ്ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികളെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനം തടയാൻ സ്കൂളിന്റെ തൊട്ടു മുൻപിൽ പ്രവർത്തിക്കുന്ന ശൂരനാട് സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തിയില്ലെന്ന് പരാതിയുണ്ട്. വിവരമറിഞ്ഞ് രക്ഷിതാക്കൾ എത്തിയതോടെയാണ് സംഘർഷത്തിന് അയവുണ്ടായത്. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചതും രക്ഷിതാക്കളാണ്.

അതിനിടെ പി.ടി.എ പ്രസിഡന്റ് വിളിച്ചു വരുത്തിയ സി.പി.എം പ്രവർത്തകരാണ് സ്കൂൾ വളപ്പിൽ കടന്ന് കെ.എസ്.യു പ്രവർത്തകരായ കുട്ടികളെ തെരഞ്ഞുപിടിച്ച് ക്രൂരമായി മർദ്ദിച്ചതെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വരിക്കോലിൽ ബഷീർ അറിയിച്ചു. ദിവസങ്ങൾക്ക് മുമ്പ് കുട്ടികൾക്ക് യൂണിഫോം നൽകുന്നതിന് ഏർപ്പെടുത്തിയ തയ്യൽക്കാരൻ വിദ്യാർത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് സ്കൂളിൽ പ്രശ്നങ്ങൾ ഉടലെടുത്തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.