മലപ്പുറം: ജനസംഘം സ്ഥാപക അദ്ധ്യക്ഷനായ ഡോ: ശ്യാമപ്രസാദ് മുഖർജിയുടെ ബലിദാന ദിനമായ ജൂൺ 23 മുതൽ ജന്മദിനമായ ജൂലായ് ആറ് വരെ ദേശവ്യാപകമായ സംഘടിപ്പിച്ചിട്ടുള്ള ദേശീയോദ്ഗ്രഥന പാക്ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബി.ജെ.പി.ഓഫീസിൽ സംഘടിപ്പിച്ച പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും ബി.ജെ.പി സംസ്ഥാന ജന:സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്തു. അഗ്നിപഥ് പദ്ധതി രണ്ട് വർഷത്തെ ആലോചനകൾക്ക് ശേഷം എടുത്ത തീരുമാനമാണെന്നും കാർഗിൽ യുദ്ധത്തിന് ശേഷം പ്രഖ്യാപിച്ച സുബ്രഹ്മണ്യൻ കമ്മിറ്റിയുടെ ശുപാർശയുടെ കൂടി പശ്ചാത്തലത്തിലാണ് സർക്കാർ ഈ പദ്ധതി പ്രഖ്യാപിച്ചതെന്നും എം.ടി. രമേശ് പറഞ്ഞു.
ജില്ലാ പ്രസിഡന്റ് രവി തേലത്ത് അദ്ധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം പി.ടി. ആലിഹാജി, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ. ജനചന്ദ്രൻ, കെ. നാരായണൻ, ബാദുഷ തങ്ങൾ, അഡ്വ: എൻ. ശ്രീപ്രകാശ്, ടി.പി. സുൽഫത്ത്, കെ.കെ. സുരേന്ദ്രൻ, ജില്ലാ ഭാരവാഹികളായ എൻ. അനിൽകുമാർ, പി. സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |