SignIn
Kerala Kaumudi Online
Thursday, 25 April 2024 9.49 AM IST

പ്രതിയുടെ ഫോണിൽ കാമുകിയുടെ നഗ്നചിത്രങ്ങൾ കണ്ടപ്പോൾ കാക്കിയിൽ അഭിലാഷിന്റെ അഭിലാഷങ്ങൾ ഉണർന്നു, പക്ഷേ കിട്ടിയത് സസ്‌പെൻഷൻ

kerala-police-

പത്തനംതിട്ട: തട്ടിപ്പു കേസിൽ കസ്റ്റഡിയിലെടുത്ത പ്രതിയുടെ കാമുകിയെ വശീകരിക്കാൻ ശ്രമിക്കുകയും പരാജയപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തുകയും ചെയ്ത പത്തനംതിട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ അഭിലാഷിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത കൊല്ലം സ്വദേശിയായ പ്രതിയുടെ ഫോൺ അഭിലാഷ് പിടിച്ചെടുത്തിരുന്നു. പാസ് വേർഡ് ചോദിച്ച് ഫോൺ തുറന്ന അഭിലാഷ് ചിത്രങ്ങളും വീഡിയോകളും പരിശോധിപ്പോൾ യുവതിയുടെ നഗ്നചിത്രങ്ങളും വീഡിയോയും കണ്ടെത്തിയിരുന്നു. പ്രതിയുടെ കാമുകിയുടേതാണ് ഇതെന്ന് അറിഞ്ഞ അഭിലാഷ്, യുവതിയുടെ ഫോണിലേക്ക് വീഡിയോ കോൾ ചെയ്തു.

കാമുകൻ പൊലീസ് സെല്ലിൽ കിടക്കുന്നത് കാണിച്ചുകൊടുത്തു. നഗ്നചിത്രങ്ങളും വീഡിയോകളും അഭിലാഷിന്റെ ഫോണിലേക്ക് മാറ്റി. പിന്നീട് അഭിലാഷിന്റെ ഫോണിൽ നിന്ന് യുവതിയുടെ ഫോണിലേക്ക് ചിത്രങ്ങൾ അയച്ചുകൊടുത്തു. നേരിട്ടു കാണണമെന്ന് ആവശ്യപ്പെട്ട് യുവതിയെ അഭിലാഷ് നിരന്തരം വിളിച്ചുകൊണ്ടിരുന്നു.

വഴങ്ങാതിരുന്ന യുവതിയെ ഭീഷണിപ്പെടുത്തി. ഇതേ തുടർന്ന് യുവതി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. അന്വേഷണത്തിൽ അഭിലാഷിന്റെ ഫോണിൽ നിന്ന് യുവതിയുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തു. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി പി.കെ സാബു നൽകിയ അന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് അഭിലാഷിനെ സസ്‌പെൻഡ് ചെയ്തത്. ഇയാൾക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് പ്രതിയും പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLCIE CASE, SUSPENSTION, ABHILASH, POLICE OFFICER
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.