SignIn
Kerala Kaumudi Online
Friday, 19 April 2024 1.49 AM IST

അഹാനയുടെ 'പറുദീസ'യിൽ ഗ്ലാമറസ് ലുക്കിൽ മംമ്‌ത, വെെറൽ ചിത്രങ്ങൾ കാണാം

mamtha-ahana

തിരക്കുകളിൽ നിന്ന് മാറി അവധി ആഘോഷിക്കുകയാണ് നടിമാരായ അഹാനയും മംമ്‌തയും. കഴിഞ്ഞ കുറച്ചുദിവസമായി മാലിദ്വീപിലാണ് അഹാന കൃഷ്‌ണ. അവിടെ നിന്ന് താരം പങ്കുവച്ച ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്‌തു. ഇപ്പോഴിതാ മംമ്ത മോഹൻദാസും അവിടേയ്ക്ക് എത്തിയിരിക്കുകയാണ്.

മാലിദ്വീപിൽ ബിക്കിനിയിൽ നിൽക്കുന്ന ചിത്രങ്ങൾ അഹാന ഇൻസ്റ്റഗാമിൽ പങ്കുവയ്ക്കുകയും, വൈറലാവുകയും ചെയ്‌തിരുന്നു. 'മാലിദ്വീപ് എന്ന ഈ പറുദീസയിൽ രണ്ട് വർഷം മുമ്പ് ഉപേക്ഷിച്ച എന്റെ ഹൃദയത്തിന്റെ ഒരു ഭാഗം തേടി തിരികെ വന്നു.'- എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പങ്കുവച്ചത്.

mamtha-ahana

മാലിദ്വീപിൽ നിന്ന് നടി പങ്കുവച്ച ഒരു വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. വെള്ളത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. അഹാനയ്‌ക്ക് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിലൂടെ ഗ്ലാമർ ചിത്രങ്ങൾ മംമ്തയും പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

A post shared by Mamta Mohandas (@mamtamohan)

A post shared by Ahaana Krishna (@ahaana_krishna)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AHANA, MAMTHA, MAMTHA MOHANDAS, MAMTHA IN MALI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.