SignIn
Kerala Kaumudi Online
Wednesday, 10 August 2022 10.30 AM IST

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാർഡ് കേന്ദ്രലാബിൽ പരിശോധിക്കുന്നതിൽ നിലപാടറിയിച്ച് ഡിജിപി

high-court

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മുഖ്യ തെളിവായ മെമ്മറി കാർഡ് പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാടറിയിച്ച് ഡിജിപി. മെമ്മറി കാർഡ് കേന്ദ്രലാബിൽ അയച്ച് പരിശോധിക്കുന്നതിൽ എതിർപ്പില്ലെന്ന് ഡിജിപി അനിൽകാന്ത് ഹൈക്കോടതിയെ അറിയിച്ചു. കേസിൽ ചൊവ്വാഴ്ച വാദം തുടരും.

ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് കേന്ദ്രലാബിൽ പരിശോധിക്കുന്നതിനുള്ള സാദ്ധ്യത കോടതി പ്രോസിക്യൂഷനോട് ചോദിച്ചിരുന്നു. ഹർജികളിൽ വാദം കേൾക്കവേയാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂവിൽ മാറ്റമുണ്ടെങ്കിലും ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

കേസിൽ തുടരന്വേഷണം അട്ടിമറിച്ചെന്ന് ആരോപിച്ച് സർക്കാരിനും വിചാരണക്കോടതിയ്ക്കുമെതിരെ അതിജീവിത ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിലെ പ്രധാന ഡിജിറ്റൽ തെളിവായ മെമ്മറി കാർഡിൽ കൃത്രിമം നടത്തിയെന്ന് വിചാരണക്കോടതിയ്ക്ക് റിപ്പോർട്ട് ലഭിച്ചിട്ടും അക്കാര്യം കോടതിയെ അറിയിക്കാതിരുന്നത് ഗുതുതര വീഴ്ചയാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

എന്നാൽ മെമ്മറി കാർഡിൽ വീണ്ടും പരിശോധന നടത്തണമെന്ന ആവശ്യം തുടരന്വേഷണം വൈകിപ്പിക്കാനാണെന്നാണ് ദിലീപിന്റെ വാദം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY, ACTRESS, ASSAULT, CASE, DGP, MEMORY CARD, HIGHCOURT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.