SignIn
Kerala Kaumudi Online
Wednesday, 17 April 2024 3.45 AM IST

എളേറ്റിൽ അങ്ങാടിയിൽ ട്രാഫിക് ബോധവത്കരണ പരിപാടി

traffic
traffic

കോഴിക്കോട്: എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റും കൊടുവള്ളി പൊലീസും സംയുക്തമായി എളേറ്റിൽ അങ്ങാടിയിൽ ട്രാഫിക് ബോധവത്കരണ പരിപാടി നടത്തി . സ്റ്റുഡന്റ് പൊലീസ് കേഡറ്റുകൾ ടൗണിലെ ഡ്രൈവർമാർക്ക് ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഹെൽമെറ്റും സീറ്റ്ബെൽട്ടും ധരിച്ച യാത്രക്കാർക്ക് മധുരവും ,ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാത്ത യാത്രക്കാർക്ക് അതിന്റെ ആവശ്യകതയും അപകടസാദ്ധ്യതയും ബോദ്ധ്യപ്പെടുത്തി. പരിപാടിക്ക് കൊടുവള്ളി സബ് ഇൻസ്‌പെക്ടർ പി.കെ.അഷ്‌റഫ്, സിവിൽ പൊലീസ് ഓഫീസർ കെ.പ്രജീഷ്, കെ.മഹേഷ് അദ്ധ്യാപകരായ ഷബീർ ചുഴലിക്കര, ഇൻസാഫ് ആയഞ്ചേരി കേഡറ്റുകളായ പി.പി.ഇശൽ, ഫാത്തിമ തഹ്സിൻ, ആതിര, കെ.ആദിത്യ , അൻഷിയ അഷ്‌റഫ് എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.