കോഴിക്കോട്: എയർ ഇന്ത്യാ കാബിൻ ക്രൂവും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ നവനീതിന്റെ ഓർമ്മയ്ക്കായി മീഞ്ചന്ത ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടന നടത്തിയ രണ്ടാമത് നവനീതം അഖില കേരള ചെറുകഥാ മത്സര വിജയികളെ പ്രഖ്യാപിച്ചു.
ടിനോ ഗ്രേസ് തോമസ് (എറണാകുളം) രചിച്ച 'സമാന്തര സമാധാന ജീവിതങ്ങൾ'ക്കാണ് ഒന്നാം സ്ഥാനം. കെ.ടി.ഷാഹുൽ ഹമീദ് ( മലപ്പുറം) രചിച്ച പർവതങ്ങളിലെ കാൽപ്പന്തു പണിക്കാർ രണ്ടാം സ്ഥാനവും സുഭാഷ് ഒട്ടുംപുറം രചിച്ച ( മലപ്പുറം, താനൂർ) കാട്ടുബലി മൂന്നാം സ്ഥാനവും നേടി. ട്രൈബി തോമസ് (എറണാകുളം) രചിച്ച പശുപഥം, അനൂപ് ചന്ദ്രൻ (പത്തനംതിട്ട) രചിച്ച പട്ടിപ്പേടി എന്നിവ പ്രോത്സാഹന സമ്മാനം നേടി.
എഴുത്തുകാരായ ഷീല ടോമി, പി.വി.ഷാജി കുമാർ, പി.ഉഷ നമ്പ്യാർ എന്നിവരായിരുന്നു വിധി കർത്താക്കൾ. നാളെ ആർട്സ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എഴുത്തുകാരി ഇന്ദുമേനോൻ സമ്മാനം വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |