കൊച്ചി: കൊച്ചി കപ്പൽശാല നിർമ്മിച്ച രണ്ടു വൈദ്യുത ബാർജുകൾ നോർവെ ആസ്ഥാനമായ ആസ്കോ മാരിടൈം കമ്പനിക്ക് കൈമാറി.
ഹരിത കപ്പലോട്ടം പ്രോത്സാഹിപ്പിക്കുന്ന നോർവെ സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ് ബാർജുകൾ നിർമ്മിക്കുന്നത്.
ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ബാർജ് 1846 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയിലാണ് പ്രവർത്തിക്കുക. 16 കണ്ടെയ്നറുകൾ കയറ്റി സഞ്ചരിക്കാൻ കഴിയുന്നവയാണ് ബാർജുകൾ. നോർവെ ഡൈനാമിക്സ് രൂപകല്പന ചെയ്ത ബാർജുകളുടെ എൻജിനിയറിംഗും നിർമ്മാണവുമാണ് കൊച്ചി കപ്പൽശാല നിർവഹിച്ചത്. ബാർജ് കൈമാറ്റച്ചടങ്ങിൽ ആസ്കോ മാനേജിംഗ് ഡയറക്ടർ കായ് ജസ് ഓസ്ലേന്റെ ഭാര്യ ലോയ്ഡ ഓസ്ലേൻ മുഖ്യാതിഥിയായിരുന്നു. കപ്പൽശാല ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മധു എസ്. നായരും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |