കൊച്ചി: ബാങ്ക് ജീവനക്കാരുടെ വേതന പരിഷ്കരണത്തിനൊപ്പം പെൻഷനിലും കാലോചിതമായി മാറ്റം വരുത്തണമെന്ന് എസ്.ബി.ടി.ആർ.എ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി പി. രാമചന്ദ്രൻ ആവശ്യപ്പെട്ടു. എസ്.ബി.ടി.ആർ.എ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റു മേഖലകളിൽ നിലവിലുള്ള ഈ ആനുകൂല്യം ബാങ്ക് ജീവനക്കാർക്ക് മാത്രം നിഷേധിക്കുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എസ്.ബി.ടി.ആർ.എ സോണൽ സെക്രട്ടറി കെ. റഹീമ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ബി.ആർ.എഫ് ദേശീയ പ്രസിഡന്റ് കെ. ശ്രീനിവാസൻ. ഓർഗനൈസിംഗ് സെക്രട്ടറി ജെ. ഉമാനാഥൻ, അസിസ്റ്റന്റ് സെക്രട്ടറി കെ.ബി. ലളിതകുമാരി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ കെ.കെ. ഗോപി, എം. എസ്. ശശികുമാർ, കെ.എസ്. ശശിധരൻ നായർ, ആർ. ശശിബാല, പി.രാജൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |