SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.22 PM IST

അനധികൃത പാർക്കിംഗിന് തടയിടാൻ പൊലീസ്

s

ആലപ്പുഴ: നഗരത്തിലെ അനധികൃത പാർക്കിംഗ് തടയുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമായി സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിനായി നഗരസഭാദ്ധ്യക്ഷയുടെ ചേംബറിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി ചേർന്നു. ശവക്കോട്ട പാലത്തിനു സമീപവും എസ്.ഡി കോളേജിന് എതിർവശവുമുള്ള റോഡിലെ കുഴിയും വെള്ളക്കെട്ടും മൂലമുണ്ടാകുന്ന ഗതാഗതതടസം അടിയന്തരമായി പരിഹരിക്കുന്നതിന് ദേശീയ പാത വിഭാഗത്തിന് കത്തു നൽകും. ഇരുമ്പുപാലം മുതൽ കൊത്തുവാൾ ചാവടി പാലം വരെയുള്ള കടകളിലെ അനധികൃത പാർക്കിംഗും കയറ്റിറക്കും മൂലം കാൽ നടയാത്രക്കു പോലും ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യത്തിൽ ട്രാഫിക് പോലീസ് മുൻകൈയെടുത്ത് വ്യാപാരികളുടെ യോഗം വിളിക്കും. നോ പാർക്കിംഗ് ബോർഡ് സ്ഥാപിച്ച് പിഴയടക്കമുള്ള നടപടികളിലേക്ക് നീങ്ങും. വഴിയരികിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ അതത് സ്റ്റേഷനിലേക്ക് മാറ്റും.

റെയിൽവേ സ്റ്റേഷൻ വാർഡിലെ പൈലിംഗ് മൂലം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ചർച്ച ചെയ്തു. പൈലിംഗ് മൂലമുള്ള കേടുപാടുകൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് പി.ഡബ്ല്യു.ഡി ബ്രിഡ്ജസ് വിഭാഗം യോഗത്തെ അറിയിച്ചു.

നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് , സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീന രമേശ്, എ.ഷാനവാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ഗോപകുമാർ, അസി.മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.പ്രേംജിത്ത്, ട്രാഫിക് എസ്.ഐ എം.എം.വിൻസെന്റ്, സൗത്ത് എസ്.ഐ ചന്ദ്രബാബു, കെ.എസ്.ആർ.ടി.സി ഇൻസ്‌പെക്ടർ ആർ.രഞ്ജിത്ത്, പി.ഡബ്ല്യു.ഡി റോഡ്‌സ് എ.ഇ എ.ഷാഹി, ബ്രിഡ്ജസ് ഡിവിഷൻ ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് എൻജിനീയർ എ.നിഹാൽ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, മുനിസിപ്പൽ എൻജിനീയർ ഷിബു എൽ.നാലപ്പാട്ട്, ഹെൽത്ത് ഓഫീസർ കെ.പി.വർഗീസ് എന്നിവർ പങ്കെടുത്തു.

അനധികൃത കച്ചവടം ഒഴിപ്പിക്കും

കൊമ്മാടി ബൈപാസിനു സമീപമുള്ള അനധികൃത പെട്ടിക്കടകളും അവിടെ പാർക്കു ചെയ്യുന്ന വലിയ വാഹനങ്ങളും പ്രദേശവാസികൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ ബൈപാസിന്റെ തുടർ പ്രവൃത്തികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് പരിഹരിക്കും.

എസ്.ഡി.വി സ്‌കൂളിനു സമീപവും വൈറ്റ് ടോപ്പിംഗ് റോഡുകളിലും കാൽനടപ്പാതകളിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും. ജനറൽ ആശുപത്രി പരിസരത്തെ നടപ്പാതകളിലെ അനധികൃത ഇരിപ്പിടങ്ങൾ നഗരസഭയും പി.ഡബ്ള്യു.ഡിയും സംയുക്ത പരിശോധന നടത്തി ഒഴിവാക്കും.

അനധികൃത പാർക്കിംഗ് തടയുന്നതിനും ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുമാണ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്നത്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നപരിഹാരം സാദ്ധ്യമാക്കും

- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.