SignIn
Kerala Kaumudi Online
Friday, 19 April 2024 9.10 PM IST

ക്ഷേത്ര ജീവനക്കാരന് നേരെ അക്രമം: ഒരാൾകൂടി അറസ്​റ്റിൽ

gunda

കണ്ണൂർ: കീഴ്ത്തള്ളി ഉമാമഹേശ്വരി ക്ഷേത്രത്തിലെ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ ഒരാൾകൂടി അറസ്​റ്റിൽ. കീഴ്ത്തള്ളിയിലെ മുള്ളങ്കണ്ടി ഹൗസിൽ എം.ഷിജിലി(45)നെയാണ് ടൗൺ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. കേസിൽ ആറാം പ്രതിയാണ് ഷിജിൽ. സംഭവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്​റ്റിലായിരുന്നു. കിഴുത്തള്ളി ഉമാ മഹേശ്വര ക്ഷേത്രം ജീവനക്കാരൻ പെരളശേരിയിലെ വി.ഷിബിനെയാണ് ക്ഷേത്രം ഓഫീസിൽ അതിക്രമിച്ചു കയറി ആക്രമിച്ചത്. തടയാൻ ശ്രമിച്ച ക്ഷേത്രം സെക്രട്ടറിയെയും വനിതാ ജീവനക്കാരിയെയും ആക്രമിച്ചിരുന്നു. ഈ മാസം ഏഴിനാണ് സംഭവം. പ്രതിയായ പ്രജിലിന് ക്ഷേത്രത്തിൽ നിന്ന് കളഞ്ഞുകിട്ടിയ പേഴ്‌സ് തിരിച്ചു കൊടുത്തതും ഓഫീസിൽ ഏൽപ്പിക്കാത്തതും ഷിബിൻ വിമർശിച്ചിരുന്നു. പിന്നാലെ ഷിബിനെതിരെ പ്രജിൽ ഭീഷണി മുഴക്കി. ഇതിന്റെ തുടർച്ചയായാണ് ആക്രമണം നടന്നത്. കിഴുത്തള്ളി സ്വദേശികളായ സുകേഷ്, പ്രസാദ്, മനോജ്, പ്രജിൽ എന്നിവരെ പൊലീസ് നേരത്തെ അറസ്​റ്റ് ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.