തിരുവനന്തപുരം: കൃഷിവകുപ്പിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് രാവിലെ 10ന് സെക്രട്ടറിയേറ്റ് നവ കൈരളി ഹാളിൽ മന്ത്രി പി. പ്രസാദ് നിർവഹിക്കും. സെക്രട്ടറിയേറ്റ് തലം, ഡയറക്ടറേറ്റ് തലം, ജില്ലാതലം, കീഴ് ഓഫീസുകൾ എന്നിങ്ങനെ നാലു തലങ്ങളിലായി വിവിധ ഘട്ടങ്ങളിൽ അദാലത്തും, ഫയൽ തീർപ്പാക്കൽ യജ്ഞവും നടത്തുന്നതിനുള്ള ആക്ഷൻ പ്ലാൻ തയ്യാറാക്കി, ഉദ്യോഗസ്ഥതല ടീമിനെയും നോഡൽ ഓഫീസർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. മേയ് 31നകം തീർപ്പാക്കേണ്ടിയിട്ടുള്ള മുഴുവൻ ഫയലുകളുടെയും ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 30നകം ബ്ലോക്ക് തലത്തിലും ജൂലായ് 15നകം ജില്ലാതലത്തിലും എല്ലാ ഫയലുകളും തീർപ്പാക്കും. ജില്ലാ തലങ്ങളിൽ ജൂലായ് 31നകം ഫയൽ അദാലത്തുകൾ സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് തല അദാലത്തുകൾ ആഗസ്റ്റ് 2, സെപ്തംബർ 2 തീയതികളിലും, ഡയറക്ടറേറ്റ് തല അദാലത്തുകൾ ജൂലായ് 26 ,ആഗസ്റ്റ് 26 തീയതികളിലും സംഘടിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |