തിരുവനന്തപുരം: ലോക മയക്കുമരുന്ന് വിരുദ്ധദിനത്തോടനുബന്ധിച്ച് ആന്റി നർക്കോട്ടിക് ആക്ഷൻ കൗൺസിൽ ഒഫ് ഇന്ത്യയുടെ (അനാസി) പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സേവനരത്ന പുരസ്കാരത്തിന് ഡോ.ബി.വി.സുജിത്ത് അർഹനായി. ജെയിൻ സി.ജോബ് (മാനവസേവ), ബി.വിനോദ് കുമാർ (കർമ്മശ്രേഷ്ഠ), ഡോ. എസ്.മായാദേവി (ജീവൻരക്ഷ), എൻ.ജി.രഘുനാഥൻ (ആന്റി നർക്കോട്ടിക്), ലാലി മുരളി (കുടുംബജ്യോതി) എന്നിവരാണ് മറ്റ് അവാർഡ് ജേതാക്കൾ. 10,001 രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
26ന് രാവിലെ 11.30ന് വൈ.എം.സി.എ ഹാളിൽ നടക്കുന്ന ലോക മയക്കുമരുന്ന് വിരുദ്ധദിനാചരണ ചടങ്ങിൽ മന്ത്രി ആന്റണി രാജു പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് അനാസി ഡയറക്ടർ കള്ളിക്കാട് ബാബു, ലീഗൽ കൗൺസിൽ ചെയർമാൻ ജി.രാജീവ്, കെ.സുദർശൻ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |