ടൊറന്റോ : ബേക്കറികളിലും റെസ്റ്റോറന്റുകളിലും കയറിയാൽ നമ്മളിൽ പലരുടെയും കണ്ണുകൾ ടൊമാറ്റോ കെച്ചപ്പിനെ ആയിരിക്കും തിരയുക. അതുപോലെ തന്നെ എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് പോപ്സിക്കിൾ അഥവാ ഐസ് കാൻഡി. വിവിധ ഫ്ലേവറുകളിലുള്ള ഈ ഐസ് ബാറുകളുടെ രുചി ഒന്ന് വേറെ തന്നെ.
എങ്കിൽ ഈ ടൊമാറ്റോ കെച്ചപ്പും ഐസ് കാൻഡിയും ഒരുമിച്ച് വന്നാലോ ? അമേരിക്കൻ കമ്പനിയായ ഫ്രഞ്ച്സിന്റേതാണ് ഈ ഐഡിയ. ഐസ് കാൻഡിയോടും കെച്ചപ്പിനോടുമുള്ള ആളുകളുടെ ഇഷ്ടം കണക്കിലെടുത്ത് പോപ്സിക്കിൾ കെച്ചപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഇവർ.
പേര് പോലെ തന്നെ ടൊമാറ്റോ കെച്ചപ്പ് കൊണ്ട് തയാറാക്കിയ ഐസ് കാൻഡിയാണിത്. ഐസ്ക്രീമുകളിലും ഫ്രോസൻ ഡെസേർട്ടുകളിലും പലതരം വെറൈറ്റികൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊന്ന് കാണുന്നതെന്നാണ് പലരുടെയും പ്രതികരണം.
100 ശതമാനവും കനേഡിയൻ തക്കാളി ഉപയോഗിച്ചാണ് പോപ്സിക്കിൾ കെച്ചപ്പിന്റെ നിർമാണം. ഹാപ്പി പോപ്സ് എന്ന കനേഡിയൻ ബ്രാൻഡുമായി ചേർന്നാണ് ഇവയുടെ നിർമ്മാണം. തക്കാളി ജ്യൂസ്, കെച്ചപ്പ്, ചില്ലി സോസ് എന്നിവയാണ് പ്രധാന ചേരുവകൾ.
ടൊറന്റോ, വാൻകൂവർ, ലീമിംഗ്ടൺ എന്നീ കനേഡിയൻ നഗരങ്ങളിൽ ലിമിറ്റഡ് എഡിഷനായിട്ടാണ് ഇവ പുറത്തിറക്കിയത്. ഏതായാലും കെച്ചപ്പ് കൊണ്ടുള്ള ഐസ് പരീക്ഷണത്തോട് നിരവധി പേർ വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. വിചിത്രമായ ഫ്ലേവറെന്നാണ് പലരും ഇതിനെ വിശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |