തിരുവനന്തപുരം:സെന്റർ ഫോർ ഡെവലപ്മെന്റ് ഒഫ് ഇമേജിംഗ് ടെക്നോളജിയുടെ (സിഡിറ്റ്) ഒപ്പ്റ്റിക്കൽ ഇമേജ് പ്രോസസിംഗ് ആൻഡ് സെക്യൂരിറ്റി പ്രോഡക്ട്സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തിൽ കാഷ്വൽ ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും.28ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് അഭിമുഖം.പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡിൽ ലഭിച്ച നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുമാണ് യോഗ്യത.പ്രതിദിന വേതനം 650 രൂപയാണ്.
താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത,പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം രാവിലെ 10ന് മുൻപ് തിരുവല്ലം സിഡിറ്റ് മെയിൻ കാമ്പസിൽ ഹാജരാകണമെന്ന് രജിസ്ട്രാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |