വൈക്കം. മഹാദേവ ക്ഷേത്രത്തിലെ പവർ വാഷ് യന്ത്റത്തിന്റെ സ്വിച്ച് ഔൺ ബോർഡ് മെമ്പർ പി.എം.തങ്കപ്പൻ നിർവ്വഹിച്ചു. ക്ഷേത്ര ഉപദേശക സമിതി, ജീവനക്കാർ, ദേഹണ്ണക്കാർ, ശാന്തിമാർ എന്നിവരുടെ കൂട്ടായ്മയാണ് യന്ത്റം സമർപ്പിച്ചത്. എണ്ണക്കറപിടിച്ച ഭാഗങ്ങൾ, പ്രാവിൻ കാഷ്ടം വീണയിടങ്ങൾ എന്നിവ വൃത്തിയാക്കാൻ ഇതു പ്രയോജനപ്പെടും. അഡിമിനിട്രേറ്റീവ് ഓഫീസർ അനിൽകുമാർ, ഉപദേശക സമിതി പ്രസിഡന്റ് ഷാജി വല്ലൂത്തറ, സെക്രട്ടറി ബി.ഐ പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് പി.പി സന്തോഷ്, മെമ്പർമാരായ ഇ.കെ ശിവൻ, എസ്.സുരേഷ്, എസ്.പി സാബു, അജി മാധവൻ, എ.ബാബു, ശോഭ ഷണ്മുഖൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |