SignIn
Kerala Kaumudi Online
Friday, 29 March 2024 4.02 AM IST

ഐ.ആർ.സി.ടി.സിയുടെ പുത്തൻ പാക്കേജ്: തിരുവനന്തപുരത്ത് നിന്ന് ചാർധാം വിമാനയാത്ര

irctc

കൊച്ചി: ഹിമാലയത്തിലെ നാല് പുണ്യസ്ഥലങ്ങൾ കോർത്തിണക്കിയുള്ള ചാർധാം വിമാനയാത്രാ പാക്കേജുമായി ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി). ഉത്തരാഖണ്ഡിലെ ചാർധാം തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയോടൊപ്പം മറ്റ് പ്രധാന തീർത്ഥാടന കേന്ദ്രങ്ങളും ഉൾപ്പെടുന്ന യാത്രയാണ് തിരുവനന്തപുരത്തുനിന്ന് ഒരുക്കുന്നത്.

ഹിന്ദുവിശ്വാസമനുസരിച്ച് മോക്ഷപ്രാപ്‌തിക്ക് സഹായമേകുന്നതാണ് ചാർധാം യാത്ര. ഹിമാലയത്തിലെ മനോഹര പ്രദേശങ്ങൾ സന്ദർശിക്കാനുള്ള അവസരവും 12 ദിവസം നീളുന്ന പാക്കേജിലുണ്ട്. തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാനയാത്ര, റോഡ് യാത്രയ്ക്ക് വാഹനം, ഹോട്ടലുകളിൽ പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടുന്ന താമസം, ടൂർ മാനേജരുടെ സേവനം, യാത്രാ ഇൻഷ്വറൻസ് എന്നിവ ഉൾപ്പെടുന്നതാണ് പാക്കേജ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ജൂലായ് 18ന് യാത്ര പുറപ്പെടും. വിവരങ്ങൾക്കും ബുക്കിംഗിനും : 82879 32095, 82879 32082

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, IRCTC
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.