SignIn
Kerala Kaumudi Online
Thursday, 25 April 2024 7.49 AM IST

തട്ടിപ്പ് തടയാൻ സർക്കാർ ഇടപെടണം

df

കൊച്ചി: തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അടക്കം അഡ്മിഷൻ മേഖലയിൽ പ്രവർത്തിക്കുന്ന കൺസൾട്ടൻസിയെ സർക്കാരുകൾ അംഗീകരിക്കണമെന്ന് ഓൾ ഇന്ത്യ എജ്യുക്കേഷൻ കൺസൾട്ടൻസ് ആൻഡ് കൗൺസിലേഴ്‌സ് അസോസിയേഷൻ. ഇത്തരമൊരു സാഹചര്യമുണ്ടായാൽ വിദ്യാഭ്യാസരംഗത്തുള്ള തട്ടിപ്പുസംഘങ്ങൾക്ക് തടയിടാനാകും. ഉപരിപഠനരംഗത്ത് വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർത്തിയെടുത്ത് സ്‌കോളർഷിപ്പുകൾ അടക്കം ലഭിച്ചെന്ന് വിശ്വസിപ്പിച്ചാണ് ചൂഷണം. ഇത്തരക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. ഇത്തരം വിഷയങ്ങൾ ചർച്ച നടത്തുന്നതിന് വാർഷിക ജനറൽ ബോഡിയോഗം ഇന്ന് രാവിലെ 10ന് ഗ്രാൻഡ് ഹയാത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് മനോജ് മനയതൊടി, ജനറൽ സെക്രട്ടറി ഡോ. പി.സി. അച്ചൻകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.