കിഴക്കമ്പലം: കിഴക്കമ്പലം ചേലക്കുളം കാവുങ്ങപ്പറമ്പിൽ കൊല്ലപ്പെട്ട സി.കെ.ദീപുവിന്റെ കുടുംബത്തിനുള്ള ധനസഹായം പട്ടികജാതി വികസന വകുപ്പ് കൈമാറി. പട്ടികജാതി അതിക്രമം തടയാനുള്ള നിയമത്തിലെ ആശ്വാസ ധനസഹായ പദ്ധതിയിൽ പെടുത്തിയാണ് പാറപ്പുറം കോളനി നിവാസിയായ ദീപുവിന്റെ കുടുംബത്തിനു 8,25,000 രൂപ അനുവദിച്ചത്. മൂന്നു മാസത്തെ സൗജന്യ റേഷനും അനുവദിച്ചു. കേസിൽ എഫ്.ഐ.ആറും കുറ്റപത്രവും രജിസ്റ്റർ ചെയ്ത മുറയ്ക്കാണ് ധനസഹായം കൈമാറിയത്. ദീപുവിന്റെ കുടുംബത്തിന് ആശ്രിത നിയമനത്തിന് അർഹതയുണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ജില്ലാകളക്ടർ അദ്ധ്യഷനായ ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്നാണ് തുക അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |