പയ്യോളി :പയ്യോളി ഗോൾഡ് പാലസ് ജുവലറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് കടന്നു കളഞ്ഞ പ്രതി പൊലീസ് പിടിയിലായി. ചിങ്ങപുരം സ്വദേശി കാട്ടിൽ ഹുസൈനാ (46) ണ് കരിപ്പൂർ എയർ പോർട്ടിൽ പിടിയിലായത്. വിദേശത്തേക്ക് കടന്നുകളഞ്ഞ ഹുസൈനെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഹുസൈൻ വിദേശത്തു നിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതിനിടയിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ച് പയ്യോളി പോലീസിന് കൈമാറുകയായിരുന്നു. പയ്യോളി ഗോൾഡ് പാലസ് ജുവലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഒന്നും രണ്ടും പ്രതികളായ സാബിർ വിപി, സബീൽ.പി.തൊടുവയിൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. മൂന്നാം പ്രതിയായ തിക്കോടി ചിങ്ങപുരം കൊയിലോത്ത് മൊയ്തീൻ ഹാജിയും പിന്നീട് പിടിയിലായി.
കേസിലെ നാലും അഞ്ചും പ്രതികളായ വടയം സ്വദേശികളായ കക്കട്ടിൽ ഷബീർ, തേവർ കണ്ടിയിൽ സാലിം അലി എന്നിവർ നേരത്തെ കോടതിയിൽ ഹാജരായിരുന്നു.
പയ്യോളി പൊലീസ് ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ പി.എം.സുനിൽകുമാർ, എ.എസ്.ഐ പി. ഉണ്ണികൃഷ്ണൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.അനിൽകുമാർ എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |