ദുബായ്: ഇന്ന് രാവിലെയുണ്ടായ ശക്തമായ ഭൂചലനത്തിൽ ഇറാൻ നടുങ്ങി. പ്രാദേശിക സമയം രാവിലെ 7.37നാണ് റിക്ടർ സ്കെയിലിൽ 5.6 തീവ്രതയിലുള്ള ഭൂചലനം രേഖപ്പെടുത്തിയത്. ഭൗമോപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിൽ തെക്കൻ ഇറാനിലെ കിഷ് ദ്വീപിൽ നിന്ന് 30 കിലോമീറ്റർ അകലെ വടക്ക് കിഴക്കൻ മേഖലയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇഎംഎസ്സി) പ്രകാരം ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എട്ടു കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്.
An estimated Mw 5.5-5.8 earthquake struck off the coast of southern Iran. It is one of the strongest in a long seismic sequence. Reportedly felt in Dubai, UAE, Bahrain and Qatar. pic.twitter.com/kXWM6B8Djv
— GeoGeorge (@GeoGeorgeology) June 25, 2022
ഇറാനിലെ ഭൂചലനത്തിന്റെ പ്രകമ്പനം യു.എ.ഇയിലും അനുഭവപ്പെട്ടു. ഏകദേശം 6 - 7 സെക്കന്റോളം നീണ്ട പ്രകമ്പനം മലയാളികൾ താമസിക്കുന്ന പലയിടങ്ങളിലും അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. മുമ്പ് അനുഭവപ്പെട്ടിട്ടുള്ള പ്രകമ്പനങ്ങളെക്കാളും ശക്തമായിരുന്നു ഇന്നത്തേതെന്ന് പലരും സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. എന്നാൽ, നാശനഷ്ടങ്ങളോ പേടിക്കേണ്ട സാഹചര്യമോ ഇല്ലെന്ന് ദേശീയ ഭൗമ പഠനകേന്ദ്രം വാർത്താ കുറിപ്പിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |