മാന്നാർ : തൃക്കുരട്ടി മഹാദേവ സേവാസമിതിയുടെ ഈ വർഷത്തെ രാമായണ പുരസ്കാരത്തിന് ഗായകനും സംഗീതസംവിധായകനുമായ ഡോ.കെ.ജി.ജയൻ അർഹനായി. ആഗസ്റ്റ് 14ന് അഖിലകേരള രാമായണമേളയുടെ സമാപനസമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സേവാസമിതി ഭാരവാഹികൾ അറിയിച്ചു. ജി.വേണുഗോപാൽ, ബിജു നാരായണൻ, മധു ബാലകൃഷ്ണൻ, കൈതപ്രം ദാമോദരൻ നമ്പൂതിരി തുടങ്ങിയവർക്കാണ് ഇതിനു മുമ്പ് തൃക്കുരട്ടി രാമായണ പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |