SignIn
Kerala Kaumudi Online
Thursday, 25 April 2024 1.52 PM IST

ലഹരിമുക്ത കേരളത്തിനായി കൈകോർക്കാം

p

സമൂഹത്തിന് ഭീഷണിയായ ലഹരി എന്ന മഹാവിപത്തിനെ പറ്റി ലോക ജനതയെ ബോധവൽക്കരിക്കാനാണ് ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനം ആചരിക്കുന്നത്.

നമ്മുടെ രാജ്യത്തും മയക്കുമരുന്നുകൾ വലിയ ഭീഷണിയാണ്. എൻഫോഴ്സ്‌മെന്റ് ഏജൻസികൾ പല സ്ഥലങ്ങളിലും മയക്ക് മരുന്ന് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ വാർത്താ പ്രാധാന്യം നേടിയ മയക്കുമരുന്ന് വേട്ടനടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. 218 കിലോ ഹെറോയിനാണ് ലക്ഷദ്വീപ് തീരക്കടലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡും റവന്യൂ ഇന്റലിജൻസും കൂടി പിടിച്ചെടുത്തത്.

കേരളം സാമൂഹികമായും സാംസ്‌കാരികമായും ജീവിതനിലവാരത്തിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ഈ നേട്ടങ്ങൾക്ക് വലിയ ഭീഷണിയാണ് മയക്കുമരുന്നിന്റെ ഉപയോഗം. യുവാക്കളും കൗമാരക്കാരുമാണ് കൂടുതലായി മയക്കുമരുന്നിന് ഇരകളാകുന്നത്.

എക്‌സൈസും പൊലീസും ഉൾപ്പെടെയുളള ഏജൻസികളുടെ ഇടപെടലിലൂടെ കേരളത്തിലെ കഞ്ചാവ് കൃഷിക്ക് കടിഞ്ഞാണിട്ടു. പുതുതലമുറ കൂടുതൽ അപകടകരമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗികുന്ന കേസുകൾ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. വളരെ വിലകൂടിയതും ഒളിച്ച് കടത്താൻ എളുപ്പമുളളതും, ദോഷങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയാണ് ഇരുട്ടിലാവുന്നത്.
കുട്ടികളെയും യുവാക്കളെയുമാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. ലഹരിമാഫിയയുടെ വേരറുക്കാൻ യുവാക്കളെയും കുട്ടികളെയും കേന്ദ്രീകരിച്ച് തന്നെ പ്രവർത്തനങ്ങൾ നടത്തണം. എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങളിൽ എക്‌സൈസ് വകുപ്പ് സർവ്വകാല റെക്കോർഡാണ് കൈവരിച്ചത്.

ലഹരി വിപത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കാനാണ് ഒന്നാം പിണറായി സർക്കാർ ലഹരിവർജ്ജന മിഷൻ 'വിമുക്തി'ക്ക് രൂപം നൽകിയത്. ലഹരിക്കെതിരെ സാമൂഹിക പ്രതിരോധം ഉയർത്തുന്ന തരത്തിലാണ് വിമുക്തി മിഷന്റെ പ്രവർത്തനങ്ങൾ

കോളേജ് അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, തദ്ദേശസ്ഥാപന പ്രതിനിധികൾ, എക്‌സൈസ് ഉദ്യോഗസ്ഥർ എന്നിവരെ ഉൾപ്പെടുത്തി കാമ്പസുകളിലെ ലഹരി ഉപയോഗം ഇല്ലാതാക്കാൻ 'നേർക്കൂട്ടം' എന്ന പേരിലും, ഹോസ്റ്റലുകളിൽ 'ശ്രദ്ധ' എന്ന പേരിലും കമ്മിറ്റികൾ രൂപീകരിച്ച് വരുന്നു.

എൻ.എസ്.എസ്, എസ്.പി.സി വോളന്റിയർമാരും കുടുംബശ്രീ പ്രവർത്തകരും മുഖേന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നു.

ഗോത്ര കലാകാരൻമാരെ ഉൾപ്പെടുത്തി ഗോത്ര നാടകവും, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസുകളും മെഡിക്കൽ ക്യാമ്പുകളും വിദഗ്ധരെ ഉൾപ്പെടുത്തി വെബിനാറുകളും നടത്തുന്നുണ്ട്.

ബോധവൽക്കരണത്തിന് പുറമേ, ലഹരിക്കടിമപ്പെട്ടവരെ ചികിത്സിക്കാൻ 14 ജില്ലകളിലും വിമുക്തി മിഷന്റെ ഡീ അഡിക്‌ഷൻ സെന്ററുകൾ പ്രവർത്തിക്കുന്നു. 71,250 പേർക്ക് ഒ.പിയിലും, 6,020 പേർക്ക് ഐ.പിയിലും ചികിത്സ നൽകി. മേഖലാ കൗൺസലിംഗ് സെന്ററുകളിൽ 9,988 പേർക്ക് കൗൺസിലിംഗും നൽകി.

മയക്കുമരുന്നിനും മറ്റും അടിമയായ, നിർജ്ജീവ സമൂഹമല്ല നമുക്ക് വേണ്ടത്. ഊർജ്ജസ്വലതയും കർമ്മശേഷിയുമുള്ള യുവതലമുറയെയാണ് ലോകത്തിന്റെ പുരോഗതിക്ക് ആവശ്യം. ബോധവൽക്കരണം ലഹരിക്കടിമപ്പെട്ട ഒരു വ്യക്തിയിൽ ഒതുങ്ങേണ്ടതല്ല.
ഓരോ മനുഷ്യനും ലഹരി വിമുക്ത കേരളത്തിനായുള്ള പോരാട്ടത്തിന്റെ മുന്നണി പടയാളിയാവണം. ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ മാത്രമേ ലഹരിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ നമുക്ക് സാധിക്കൂ. ഈ ലഹരിവിരുദ്ധ ദിനം അതിന് കരുത്തേകട്ടെ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DRUG ABUSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.